കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തൃശൂരിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തൃശൂരിൽ. പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് കേരള സന്ദർശനം. തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ നേതൃയോഗത്തിലാകും അമിത് ഷാ പങ്കെടുക്കുന്നത്.(Amit shah visit kerala today)
”ആധുനിക തൃശ്ശൂരിനെ പരുവപ്പെടുത്തുകയും കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം തന്നെ ആക്കി ഉയർത്തുകയും ചെയ്ത ശക്തൻ തമ്പുരാന് പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 12ന് അദ്ദേഹത്തിന്റെ കൊട്ടാരം സന്ദർശിക്കുന്നെന്ന്” ബിജെപി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.
വൈകുന്നേരം അഞ്ച് മണിക്ക് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഒന്നരയോടെ എത്തുന്ന അമിത്ഷാ മൂന്നു പരിപാടികളിലാണ് പങ്കെടുക്കുക. രണ്ടിന് ശക്തൻ തമ്പുരാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് നേതൃയോഗത്തിൽ പങ്കെടുക്കും. പൊതുയോഗത്തിനുശേഷം റോഡ്മാർഗം നെടുമ്പാശ്ശേരിയിലെത്തുന്ന അമിത്ഷാ ഡൽഹിയിലേക്ക് തിരിക്കും.
Story Highlights: Amit shah visit kerala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here