അസ്സൽ കായം സാമ്പാർ പൊടിയുമായി ഈസ്റ്റേൺ

ഈസ്റ്റേൺ കോൺഡിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ഇസിപിഎൽ) ഏറ്റവും പുതിയ ഉൽപ്പന്നമായ അസ്സൽ കായം സാമ്പാർ പൊടി പുറത്തിറക്കി. ഈസ്റ്റേൺ കോൺഡിമെന്റ്സ് സിഇഒ നവാസ് മീരാൻ, സിഎം മനോജ് ലാൽ വാനി, സിഎസ്ഒ ശ്രീനിവാസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിലാണ് ഉൽപ്പന്നം വിപണിയിൽ അവതരിപ്പിച്ചത്. ( Eastern Condiments Pvt Ltd Sambar Powder ).
കേരളത്തിന്റെ സുപ്രധാന വിഭവങ്ങളിലൊന്നായ സാമ്പാറിന്റെ സാംസ്ക്കാരികവും അനുഷ്ഠാനപരവുമായുള സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. സാമ്പാർ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവിഭവങ്ങളുടെ ഭാഗമാണെങ്കിലും കേരളത്തിലെ സാമ്പാറിന്റെ സവിശേഷത വളരെ പ്രസിദ്ധമാണ്. സദ്യയിലെ സുപ്രധാന വിഭവമെന്ന നിലയിലും ദിവസവുമുളള ഭക്ഷണത്തിന്റെ ഭാഗമെന്ന നിലയിലും എല്ലാ മലയാളികളുടെയും ഹൃദയത്തിൽ ഇടം പിടിച്ച ഒന്നാണ് സാമ്പാർ. സ്ത്രീകൾക്കും പുരുഷൻമാർക്കും അവരവരുടേതായ പാചക നൈപുണ്യം പ്രകടിപ്പിക്കുന്നതിനുള്ള അവസരം നൽകുന്ന വിഭവം കൂടിയാണ് സാമ്പാർ. ഈ വിഭവത്തിന്റെ കാര്യത്തിൽ ഈസ്റ്റേൺ ആഴത്തിൽ നടത്തിയ ഗവേഷണഫലമായി സ്വീകരിച്ചതാണ് ചേരുവകളുടെ സവിശേഷതയെ മുൻനിർത്തിയുള്ള സമീപനം.
കേരളത്തിന്റെ തനതായ കായം രുചിയും സുഗന്ധവും സവിശേഷമായ നിലയിൽ ഒത്തുചേരുന്നതാണ് അസ്സൽ കായം സാമ്പാർ പൊടി. ഏറ്റവും മികച്ച സാമ്പാറിന് ആവശ്യമായ രുചിയും, നിറവും, സുഗന്ധവും പ്രദാനം ചെയ്യുന്നതാണ് അസ്സൽ കായം സാമ്പാർ പൊടി. കേരളത്തിൽ അങ്ങോളമിങ്ങോളമുളള വിതരണ ശൃംഘലയ്ക്ക് അനുയോജ്യമായ നിലയിൽ 100, 20 ഗ്രാം പായ്ക്കുകളിൽ അസ്സൽ കായം സാമ്പാർ പൊടി ലഭ്യമാകും. ഈസ്റ്റേണിന്റെ പ്രസ്തുത ശ്രേണിയിൽ വരുന്ന ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുവാൻ അസ്സൽ കായം സാമ്പാർ പൊടി ഉപകരിക്കും.
കേരളത്തിലെ ബ്ളെൻഡഡ് സുഗന്ധ വ്യഞ്ജന വിപണിയുടെ 50 ശതമാനത്തിലധികം വിപണിവിഹിതം ഈസ്റ്റേണിനാണ്. ഈസ്റ്റേണിന്റെ ഒരു സുപ്രധാന ഉൽപ്പന്നമായ സാമ്പാർ പൊടിയുടെ മേഖലയിൽ നൂതനമായ കണ്ടെത്തലുകൾക്കായി ഒരു സെന്റർ ഫോർ എക്സലൻസ് പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും പ്രാദേശികമായ ഉപഭോഗ രീതികളും അഭിരുചികളും തിരിച്ചറിഞ്ഞ് കേരളത്തിലെ ഓരോ വീടുകളിലും തങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കുവാൻ ഈസ്റ്റേൺ കോൺഡിമെന്റ്സ് എപ്പോഴും സന്നദ്ധമായിരിക്കും.
Story Highlights: Eastern Condiments Pvt Ltd Sambar Powder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here