നടിയുടെ അടിവസ്ത്രം കാവിയായപ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചവര്‍ പരീക്ഷാപേപ്പര്‍ ചുവപ്പിച്ചപ്പോഴോ മാലിന്യപുകയിലോ കുരയ്ക്കുന്നില്ല: ഹരീഷ് പേരടി

ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ കൊച്ചി നഗരം അതിന്റെ പ്രത്യാഘാതങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. നടിയുടെ അടിവസ്ത്രം കാവിനിറമായപ്പോള്‍ ഐക്യദാർഢ്യം പ്രഖ്യാപിച്ചവര്‍ കുട്ടികളുടെ പരീക്ഷാപേപ്പര്‍ ചുവപ്പിച്ചപ്പോഴോ കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടപ്പോഴോ പ്രതികരിക്കുന്നില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.(Hareesh peradi against brahmapuram plant pollution)
ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
“സിനിമാനടിയുടെ അടിവസ്ത്രം കാവിനിറമായപ്പോൾ ഐക്യദാർണ്ഡ്യം കുരച്ച ഒരു സാംസ്കാരിക നായിക്കളും കുട്ടികളുടെ പരീക്ഷാപേപ്പർ ചുവപ്പിച്ചപ്പോൾ കുരക്കുന്നില്ല.. എന്തിന് കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു.. ഒരു സാംസ്കാരിക നായിക്കും കുര പോയിട്ട് ഒരു മൂളനക്കം പോലുമില്ല.. ഉടമസ്ഥരുള്ള സാംസ്കാരിക നായിക്കളെ.. നിങ്ങൾ സുഖമായി ഉറങ്ങിക്കോളു.. ശുഭ മാലിന്യരാത്രി.. പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങൾ തെരുവ് നായിക്കൾ അനിതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും.. തെരുവുകൾ മുഴുവൻ ആർക്കും വേണ്ടാത്തവന്റെ കുരകൊണ്ട് മുഴങ്ങട്ടെ.. ”
Story Highlights: Hareesh peradi against brahmapuram plant pollution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here