Advertisement

വീട്ടില്‍ പല്ലികൾ ശല്ല്യക്കാരാണോ? ശല്ല്യമകറ്റാന്‍ ഈ ടിപ്‌സ് പരീക്ഷിക്കാം

March 11, 2023
3 minutes Read
how-to-get-rid-of-lizards-naturally-and-permanently

നിങ്ങളുടെ വീടുകളിൽ പല്ലികൾ ശല്ല്യക്കാരാണോ? പല്ലികളെ എങ്ങനെ നിയന്ത്രിക്കാം അല്ലെങ്കിൽ പല്ലികൾക്ക് കീടനിയന്ത്രണം എങ്ങനെ ഉപയോഗിക്കാമെന്ന് ഡൽഹിയിലെ പെസ്റ്റ് കണ്ട്രോൾ ബോർഡ് എൻ സി ആർ ചില വിവരങ്ങൾ നൽകുന്നു. പാറ്റയെ മരുന്നൊന്നുമില്ലാതെ അടിച്ചു കൊല്ലാന്‍ ശ്രമിച്ചാലും പല്ലിയെ അങ്ങനെ ചെയ്യാറില്ല.(How to get rid of lizards naturally and permanently)

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പല്ലിയെ വീട്ടില്‍ നിന്ന് എളുപ്പത്തില്‍ തുരത്താന്‍ കഴിയും. ഇതിനുള്ള സാധനങ്ങളുംവീട്ടില്‍ നിന്നുതന്നെ കണ്ടെത്താം.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

1 വെളുത്തുള്ളിയും സവാളയും

വെളുത്തുള്ളിയും സവാളയും മണം പല്ലികള്‍ക്ക് തീരെ ഇഷ്ടമല്ല. അതിനാല്‍ പല്ലികള്‍ കാണുന്ന സ്ഥലങ്ങളില്‍ വെളുത്തുള്ളിയോ സവാളയോ തുറന്നുവയ്ക്കുന്നത് നല്ലതാണ്. വെളുത്തുള്ളി തൊണ്ടോടു കൂടി ചതച്ച് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ ആക്കി പല്ലി കാണുന്ന ഭാഗത്ത് സ്‌പ്രേ ചെയ്യുന്നതും ഫലം ചെയ്യും

2 കബോഡുകള്‍ വൃത്തിയാക്കി സൂക്ഷിക്കാം

വീട്ടിലെ കബോഡുകള്‍ വൃത്തിയാക്കി സൂക്ഷിച്ചാല്‍ പല്ലി ശല്യം ഒരു പരിധി വരെ അകറ്റാം. കബോഡുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കി വയ്ക്കുന്നത് പല്ലികള്‍ പെറ്റുപെരുകുന്നത് തടയാന്‍ സഹായിക്കും. ന്യൂസ് പേപ്പര്‍ വിരിച്ചതിന് ശേഷം കബോഡില്‍ സാധനങ്ങള്‍ വയ്ക്കുന്നതും നല്ലതാണ്

3 നാഫ്തലീന്‍ ബാള്‍

നാഫ്തലീന്‍ ബാള്‍ ഉപയോഗിക്കുന്നത് വഴി പല്ലിക്കൊപ്പം പാറ്റയെയും അകറ്റാന്‍ സഹായിക്കും. ഇവ വാഷിംഗ് ബെയ്‌സനിലും ബാത്ത്റൂമിലും ഇടണം, ഇതിന്റെ മണം പല്ലി ശല്യം കുറയ്ക്കും . കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ അവരുടെ കൈയില്‍ എത്തിപ്പെടാത്ത വിധത്തില്‍ വേണം ഇത് സൂക്ഷിക്കാന്‍

4 മുട്ടയുടെ തോട്

മുട്ടയുടെ തോട് വീട്ടില്‍ പല്ലിയുള്ള സ്ഥലങ്ങളില്‍ വയ്ക്കുന്നത് പല്ലി ശല്യം കുറയ്ക്കാന്‍ സഹായിക്കും. മുട്ടയുടെ മണം പല്ലികള്‍ക്ക് സഹിക്കാന്‍ കഴിയില്ല. ഭക്ഷ്യവസ്തുക്കള്‍ കുന്നുകൂടി കിടക്കുന്നത് പാറ്റയും പല്ലിയും പെരുകാന്‍ കാരണമാകും. അതിനാല്‍ ഇവ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കാന്‍ മറക്കരുത്

  1. ഫിനൈൽ

വീട് വൃത്തിയാക്കുന്നതിൽ ഫിനൈലിന്റെ പ്രാധാന്യം നിങ്ങൾക്കറിയാമല്ലോ. നമ്മുടെ വീടിന്റെ തറ തുടയ്ക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫിനൈൽ. പല്ലികൾക്ക് അത്ര സുഖകരമല്ലാത്ത മറ്റൊരു മണം. വീടിനു ചുറ്റും ഫിനൈൽ സ്പ്രേ ഉപയോഗിക്കുന്നത് പല്ലികളെ അകറ്റും. അതിനാൽ, നിങ്ങളുടെ വീടിന്റെ എല്ലാ കോണിലും സ്പ്രേ ഫിനൈൽ സ്ഥാപിക്കുക, അങ്ങനെ പല്ലികൾക്ക് മുറിയിൽ വിഹരിക്കാൻ കഴിയില്ല. നിങ്ങളുടെ കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും ലഭ്യമാകാതെ ഫീനൈൽ സൂക്ഷിക്കുന്നത് ഉറപ്പാക്കുക

  1. വിനാഗിരിയും നാരങ്ങയും
    വിനാഗിരിയും നാരങ്ങയും ചേര്‍ത്ത മിശ്രിതം സ്‌പ്രേ ചെയ്യാം. മിശ്രിതം നന്നായി കുലുക്കിയ ശേഷം പല്ലികളിലോ അവയെ പതിവായി കാണുന്ന ഇടങ്ങളിലോ ഇത് നേരിട്ട് തളിക്കുന്നത് പല്ലികളെ തുരത്തും

7 കാപ്പി പൊടി

കാപ്പി പൊടിയുടെ കടുത്ത മണം പല്ലികളെ അകറ്റി നിര്‍ത്താനുള്ള പ്രകൃതിദത്ത മാര്‍ഗമാണ്. പുകയിലപ്പൊടിക്കൊപ്പം കുറച്ച് കാപ്പി പൊടിയും ചേര്‍ത്ത് ചെറിയ ​ഗുളിക രൂപത്തിൽ തയ്യാറാക്കുക. ഇവ ജനലുകള്‍ക്കോ വാതിലിനോ സമീപം വയ്ക്കണം

8 പെപ്പര്‍ സ്‌പ്രേ തളിക്കാം

കടുപ്പമേറിയ രാസവസ്തുക്കള്‍ തളിക്കുന്നതിനു പകരം പ്രകൃതിദത്ത കീടനാശിനികള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഒരു സ്‌പ്രേ കുപ്പി എടുത്ത് വെള്ളവും കുരുമുളക് പൊടിയും കുറച്ച് മുളകുപൊടിയും ഇട്ട് നന്നായി കുലുക്കി യോജിപ്പിച്ച ശേഷം പല്ലിയെ കാണുന്ന ഇടങ്ങളിലെല്ലാം ഇത് തളിക്കാം

Story Highlights: How to get rid of lizards naturally and permanently

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top