കെഎസ്ആർടിസി ബസ് പള്ളിയുടെ കമാനത്തിൽ ഇടിച്ച് അപകടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോന്നി ഇളകൊള്ളൂർ പള്ളിപ്പടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറി നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബസ് കാറിലിടിക്കുന്നതും നിയന്ത്രണം വിട്ട ബസ് കമാനത്തിലേക്ക് ഇടിച്ചു കയറുന്നതും ദൃശ്യങ്ങളിൽ കൃത്യമായി കാണാം. ( konni bus accident cctv visuals )
ബസ് ഒരു കാറിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് സമീപത്തുള്ള പള്ളിയുടെ കമാനം ഇടിച്ച് പൊളിച്ചാണ് അപകടം ഉണ്ടായത്. ബസിന് മുകളിലേക്ക് കമാനം തകർന്ന് വീഴുകയായിരുന്നു. ബസിന്റെ മുൻവശം പൂർണമായും തകർന്നു. ബസിലുള്ള പരുക്കേറ്റ എട്ട് യാത്രക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബസിന്റെ ഡ്രൈവറുടേയും മുൻവശത്തിരുന്ന സ്ത്രീയുടേയും കാർ ഡ്രൈവറുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കോന്നി-മുവാറ്റുപുഴ പാത പുതുക്കി പണിത ശേഷം അപകടങ്ങൾ കൂടുതലാണ്. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം.
Story Highlights: konni bus accident cctv visuals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here