സ്വപ്നക്കെതിരെ നിയമ നടപടി സ്വീകരിക്കും; റിസോർട് വിവാദം മാധ്യമ സൃഷ്ടി: വിവാദങ്ങളിൽ പ്രതികരിച്ച് എം. വി ഗോവിന്ദൻ

സ്വപ്നസുരേഷിന്റെ ആരോപണങ്ങളിലും ഇപി ജയരാജന്റെ റിസോർട് വിവാദത്തിലും പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. സിപിഐഎം നേതാക്കൾക്കെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. തോമസ് ഐസക്, കടകമ്പള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ സ്വപ്‍ന ഉന്നയിച്ച ആരോപണങ്ങളിലാണ് നടപടി. കോട്ടയത്ത് ജനകീയ പ്രതിരോധ ജാഥയിൽ സംസാരിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി. സ്വപ്നയുടെ ആരോപണങ്ങൾ എല്ലാം ചീറ്റിപോയത്. സ്വപ്ന തയ്യാറാക്കിയ തിരക്കഥ തുടക്കത്തിലേ പൊട്ടിപ്പോയി. പേര് പോലും കൃത്യമായി പറയാൻ സാധിച്ചില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. MV Govindan responds controversies
ഇ. പി ജയറാൻറെ റിസോർട് വിവാദ മാധ്യമ സൃഷ്ടിയാണെന്ന് എം. വി ഗോവിന്ദൻ ആവർത്തിച്ചു. ഇപി ജയരാജൻ പറഞ്ഞത് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നാണ് എം. വി ഗോവിന്ദന്റെ വാദം. ബ്രഹ്മപുരം വിഷയത്തിലാകട്ടെ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി കൃത്യമായി വിഷയത്തിൽ ഇടപെട്ടു.
ത്രിപുരയിൽ സിപിഐഎം നേതാക്കൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്ന ബിജെപിയുടെ നിലപാടിനെ അദ്ദേഹം ശക്തമായി അപലപിച്ചു.
‘കാടത്ത നിലപാട്’ എന്നാണ് അദ്ദേഹം ത്രിപുരയിലെ ആകാരമാണങ്ങളെ വിശേഷിപ്പിച്ചത്. എംപിമാരെ ആക്രമിച്ച നിലപാടിനെ ശക്തമായി എതിർക്കുന്നു. ക്രമസമാധാന നില പൂർണമായും തകർന്നു. ത്രിപുര ഗവർണർ പ്രതിപക്ഷ എംപി മാരെ കാണാൻ തയ്യാറായില്ല എന്നും എം വി ഗോവിന്ദൻ യോഗത്തിൽ ആരോപിച്ചു.
Read Also: ‘സ്ത്രീ – പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഐഎം’: എംവി ഗോവിന്ദൻ
ഓർത്തഡോക്സ് – യാക്കോബായ വിഷയത്തിൽ ഓർത്തഡോക്സ് സഭ നേതൃത്വം തന്നെ കണ്ടിരുന്നു. ആരെയും ശത്രുസ്ഥാനത്ത് നിർത്താൻ ഉദ്ദേശിക്കുന്നില്ല അതിനാൽ വിഷയം രമ്യമായി പരിഹരിക്കും. സുപ്രീം കോടതി വിധി ഉൾപ്പടെ എല്ലാ വശവും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights: MV Govindan responds controversies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here