Advertisement

ഓസ്‌കർ : അവസാന സാധ്യതാ പട്ടികയിൽ അഞ്ച് ഗാനങ്ങൾ; നാട്ടു നാട്ടു മത്സരിക്കുന്നത് ലേഡി ഗാഗയുൾപ്പെടെ 4 സംഗീത ഇതിഹാസങ്ങളോട്‌

March 11, 2023
Google News 2 minutes Read
oscar song final nominations 2023

അതിർത്തികൾ താണ്ടി പറന്ന രാജമൌലി ചിത്രം ആർആർആറിലെ നാട്ടുനാട്ടു എന്ന ഗാനം ഇന്ത്യയുടെ മറ്റൊരു തലപ്പൊക്കമായി മാറുകയാണ്. ഗോൾഡൻ ഗ്ലോബും ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡും കരസ്ഥമാക്കിയ നാട്ടുനാട്ടു ഓസ്‌കർ കൂടി നേടി പട്ടിക തികയ്ക്കുമെന്നാണ് പ്രതീക്ഷ. ( oscar song final nominations 2023 )

കനുകുണ്ഡല സുഭാഷ് ചന്ദ്രബോസ് എഴുതി എം എം കീരവാണി ചിട്ടപ്പെടുത്തിയ ഗാനം ദശലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബിൽ ഇതിനോടകം കണ്ടത്. രാഹുൽ സിപ്ലിഗഞ്ചിന്റേയും കാലഭൈരവയുടേയും ആലാപനവും ഗാനരംഗത്തിലെ ജൂനിയർ എൻടിആറിന്റെയും റാം ചരണിന്റേയും ചടുലനൃത്തവും ആരാധകരുടെ എണ്ണം കൂട്ടി.

നാട്ടുനാട്ടു ഉൾപ്പെടെ 5 ഗാനങ്ങളാണ് അവസാന സാധ്യതാപട്ടികയിലുള്ളത്. ഗ്രാമിയിലും ഗോൾഡൻ ഗ്ലോബിലും നോമിനേറ്റ് ചെയ്യപ്പെട്ട ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ് എന്ന ഗാനം കടുത്ത മത്സരമുയർത്തി രംഗത്തുണ്ട്. സൂപ്പർതാരം ടോം ക്രൂയിസിന്റെ ടോപ്പ് ഗൺ-മാവെറിക് എന്ന ചിത്രത്തിനായാണ് ലേഡി ഗാഗ പാട്ട് തയ്യാറാക്കിയത്.

ബ്ലാക്ക് പാന്തർ-വാകൻഡ ഫോറെവർ എന്ന ചിത്രത്തിനായി റിഹാനയും സംഘവും ചേർന്ന് പാടിയ ലിഫ്റ്റ് മി അപ്പാണ് നോമിനേഷൻ ലഭിച്ച മറ്റൊരു ഗാനം

എവെരിതിങ് എവെരിവേർ ആൾ അറ്റ് വൺസിലെ ദിസ് ഈസ് എ ലൈഫ് എന്ന ഗാനവും ടെൽ ഇറ്റ് ലൈക്ക് എ വുമൺ എന്ന സിനിമയിലെ അപ്ലോസ് എന്ന ഗാനവും ആണ് ഒറിജിനൽ സോങ് വിഭാഗത്തിൽ മത്സരിക്കുന്ന മറ്റ് ഗാനങ്ങൾ. ഓസ്‌കർ ലഭിച്ചാലും ഇല്ലെങ്കിലും അവാർഡിനായി പരിഗണിക്കപ്പെട്ടതു തന്നെ അഭിമാന നേട്ടമെന്ന് RRR ടീം ഒന്നടങ്കം പറയുന്നു. ഞായറാഴ്ച ലോസ് ഏഞ്ചൽസ് ഡോൾബ് തീയറ്ററിലെ പ്രൌഢഗംഭീരമായ സദസിന് മുന്നിൽ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ചേർന്ന് നാട്ടുനാട്ടു അവതരിപ്പിക്കും. ഗാനത്തിന് തത്സമയ ഓർക്കസ്‌ട്രേഷൻ ഒരുക്കുന്നത് സാക്ഷാൽ എം.എം.കീരവാണിയും.

Story Highlights: oscar song final nominations 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here