Advertisement

ത്രിപുരയില്‍ എംപിമാര്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി

March 11, 2023
2 minutes Read
pinarayi-vijayan-reaction-on-tripura-bjp-attack

ത്രിപുരയില്‍ പ്രതിപക്ഷ എംപിമാരുടെ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരയിലെ സംഘപരിവാര്‍ തേര്‍വാഴ്ചയില്‍ പ്രതിഷേധിക്കാനും സംസ്ഥാനത്തെ നിയമവാഴ്ച പുനസ്ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.(Pinarayi vijayan reaction on tripura bjp attack)

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ക്കുനേരെ ത്രിപുരയില്‍ അരങ്ങേറുന്നത്. പൊലീസ് നിഷ്‌ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകര്‍ന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്

ത്രിപുരയിൽ സംഘപരിവാർ അക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികൾക്കുനേരെ ത്രിപുരയിൽ അരങ്ങേറുന്നത്. പൊലീസ് നിഷ്ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാർ തേർവാഴ്ചയിൽ പ്രതിഷേധിക്കാനും സംസ്‌ഥാനത്തെ നിയമവാഴ്ച പുനസ്‌ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം.

ത്രിപുരയില്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന എളമരം കരീം, സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖാലിക് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ബിസാല്‍ഗാര്‍ഹ് മണ്ഡലത്തിലെ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. ജയ് ശ്രീറാം, ഗോ ബാക്ക് വിളികളോടെയായിരുന്നു ആക്രമണവും വാഹനങ്ങള്‍ തല്ലി തകര്‍ക്കലും. ബിജെപിക്കാരാണ് ആക്രമണം നടത്തിയതെന്ന് എളമരം കരീം പറഞ്ഞിരുന്നു.

Story Highlights: Pinarayi vijayan reaction on tripura bjp attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top