Advertisement

‘ഇസ്‌ലാം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന്’ ; ആര്‍.ഐ.സി.സി ക്യാമ്പയിൻ സമാപനം മാര്‍ച്ച് 17ന്

March 11, 2023
2 minutes Read
Islam for the recovery of morality'; RICC campaign ends on March 17

ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) ‘ഇസ്‌ലാം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന്’ ക്യാമ്പയിൻ സമാപനവും അഹ്‌ലന്‍ റമദാന്‍ സംഗമവും സംഘടിപ്പിക്കുന്നു. പരിപാടിയുടെ പോസ്റ്റര്‍ ഡോ.പി സരിന്‍ റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ ഷാജഹാന്‍ പടന്നക്ക് നല്‍കി പ്രകാശനം ചെയ്തു. ആര്‍.സി.സി.സി യുടെ സ്‌നേഹോപഹാരം പ്രബോധകന്‍ അബ്ദുല്ല അല്‍ ഹികമി സമ്മാനിച്ചു.(RICC campaign ends on March 17)

ആറ് മാസം നീണ്ടുനിന്ന ക്യാംപെയന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. മാര്‍ച്ച് 17ന് നടക്കുന്ന സമാപന സമ്മേളനം ജാമിഅഃ ദാറുല്‍ അര്‍ഖം അല്‍ ഹിന്ദ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി ഉദ്ഘാടനം ചെയ്യും. പണ്ഡിതനും ഷാര്‍ജ മസ്ജിദുല്‍ അസീസ് ഖതീബുമായ ഹുസൈന്‍ സലഫി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. വിസ്ഡം സ്റ്റുഡന്റസ് കേരള പ്രസിഡണ്ട് അര്‍ഷദ് അല്‍ ഹികമി, മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ബിരുദാനന്തര വിദ്യാര്‍ത്ഥി നൂറുദ്ദീന്‍ സ്വലാഹി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

Read Also: തൊണ്ടിമുതലായിരുന്ന അടിവസ്ത്രം വെട്ടിതയ്ച്ച് കൊച്ചു കുട്ടികളുടേത് പോലെയാക്കി; ആന്റണി രാജുവിനെതിരായ കേസ് ഇങ്ങനെ

പോസ്റ്റര്‍ പ്രകാശനത്തില്‍ ഓ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപ്പിള്ള കുമ്പളത്ത്, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള, സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാടുകുന്ന്, നാദിര്‍ഷ എറണാകുളം, ആര്‍.ഐ.സി.സി ഭാരവാഹികളായ അബ്ദുറഊഫ് സ്വലാഹി, യാസര്‍ അറഫാത്ത്, നബീല്‍ പയ്യോളി, തന്‍സീം കാളികാവ്, യൂസുഫ് കൊല്ലം തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights: RICC campaign ends on March 17

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top