Advertisement

കാസർഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

March 12, 2023
1 minute Read
Car Fire

കാസര്‍ഗോഡ് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയ്നാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

രാവിലെ 11.30 ഓടേയാണ് അപകടം. വേണുഗോപാലും കുടുംബവും പൊയ്നാച്ചിയില്‍ നിന്ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ നിന്ന് പുകയുയരുന്നത് തുടക്കത്തിലെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്.

ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Story Highlights: Car caught fire in Kasargod, Passangers miraculously survived

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement