കാമുകൻ്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് കാമുകി

കാമുകൻ്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ ഈറോഡിൽ തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് യുവതി 27 കാരന്റെ മേൽ തിളച്ച എണ്ണയൊഴിച്ചത്. കൈകളിലും മുഖത്തും പൊള്ളലേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. യുവതിയെ അറസ്റ്റ് ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വർണ്ണപുരം സ്വദേശി കാർത്തി എന്ന യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. പെരുന്തുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് കാർത്തി ജോലി ചെയ്യുന്നത്. ബന്ധുവായ മീനാദേവിയുമായി കാർത്തിക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മീനാദേവിയെ വിവാഹം കഴിക്കാമെന്ന് കാർത്തി ഉറപ്പുനൽകിയിരുന്നു.
എന്നാൽ മറ്റൊരു പെൺകുട്ടിയുമായി കാർത്തിയുടെ വിവാഹ നിശ്ചയം നടക്കാൻ പോവുകയാണെന്നറിഞ്ഞ മീനാദേവി ശനിയാഴ്ച കാർത്തിയെ കാണാനെത്തി. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി, തുടർന്ന് മീനാദേവി കാർത്തിയുടെ മേൽ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം.
Story Highlights: Tamil Nadu woman pours hot oil on boyfriend after he cheats on her
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here