മരിച്ചയാളെ പാര്‍ട്ടി അനുഭാവിയാക്കാന്‍ ശ്രമം; യുവാവിന്റെ സംസ്കാര ചടങ്ങിനിടെ ബിജെപി-സിപിഐഎം ഏറ്റുമുട്ടല്‍

കണ്ണൂര്‍, ഇരിട്ടി കുയിലൂരില്‍ യുവാവിന്റെ സംസ്കാര ചടങ്ങിനിടെ ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു തര്‍ക്കവും കയ്യാങ്കളിയും. സംഘര്‍ഷം കൈവിട്ടതോടെ വന്‍ പൊലീസ് സംഘത്തിന്റെ കാവലിലാണ് മൃതദേഹം സംസ്കരിച്ചത്.( CPIM-BJP clash during cremation)
ഇന്നലെ രാത്രിയാണ് ഇരിട്ടി കുയിലൂരില്‍ യുവാവിന്റെ സംസ്കാര ചടങ്ങിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചന്ദ്രോത്ത് വീട്ടില്‍ എന്‍ വി പ്രജിത്തിന്റെ സംസ്കാര ചടങ്ങിനിടെയാണ് സിപിഎം – ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്.
നേരത്തെ ബി ജെ പി പ്രവര്‍ത്തകനായിരുന്നു പ്രജിത്ത്. എന്നാല്‍ ഇയാളുടെ കുടുംബം സിപിഐഎം അനുഭാവികളാണ്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ദഹിപ്പിക്കാന്‍ എടുക്കുന്നതിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ ശാന്തി മന്ത്രം ചൊല്ലി. ഇത് അവഗണിച്ച് സിപിഎം പ്രവര്‍ത്തകര്‍ മൃതദേഹമെടുത്ത് സംസ്കരിക്കാനായി നീങ്ങി. ബിജെപി പ്രവര്‍ത്തകര്‍ എതിര്ത്തത്തോടെയാണ് മൃതദേഹത്തിനായി പിടിവലി.
Read Also: കൊല്ലത്ത് ഭാര്യയെയും, ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ
മൃതദേഹവുമായി ഒരു വിഭാഗം ശ്മശാനത്തിലേക്ക് നീങ്ങി. മറുവിഭാഗം പിന്തുടര്ന്നു. പിന്നാലെ പോര്‍വിളിയും സംഘര്‍ഷവും. ഇരിട്ടി, ഉളിക്കല്‍, കരിക്കോട്ടക്കിരി സ്റ്റേഷനുകളില്‍ നിന്നായി മുപ്പത്തിലധികം പൊലീസുകാര്‍ സ്ഥലത്ത് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
Story Highlights: CPIM-BJP clash during cremation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here