റിയല്‍ ലൈഫ് പി കെ; പൊതുസ്ഥലത്ത് നഗ്നനായി നടന്നതിന് താന്‍ അന്യഗ്രഹ ജീവിയെന്ന വിചിത്ര ന്യായീകരണവുമായി യുവാവ്

പൊതുസ്ഥലത്ത് നഗ്നനായി നടക്കുന്നത് ചോദ്യം ചെയ്തവരോട് താന്‍ അന്യഗ്രഹത്തില്‍ നിന്ന് വന്ന മനുഷ്യനാണെന്ന വിചിത്ര ന്യായീകരണം പറഞ്ഞ് യുവാവ്. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ആഴ്ച തെരുവിലൂടെ നഗ്നനായി നടന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് താന്‍ ഈ ഭൂമിയിലെ മനുഷ്യനല്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. (Florida man arrested for walking naked on street claims he’s from different Earth)
പി കെ എന്ന ചിത്രത്തില്‍ ഭൂമിയിലെ നിയമങ്ങളും നീതിയും ഒന്നുമറിയാതെ മറ്റേതോ ഗ്രഹത്തില്‍ നിന്ന് പ്രത്യക്ഷപ്പെട്ട ആമീര്‍ ഖാന്റെ കഥാപാത്രത്തെപ്പോലെയാണ് ഇയാള്‍ പൊലീസിനോട് സംസാരിച്ചത്. 44 വയസുകാരനായ ജേസണ്‍ സ്മിത്ത് എന്ന ആള്‍ക്കെതിരെയാണ് നഗ്നനായി നടന്നതിന് പൊലീസ് കേസെടുത്തത്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാം ബീച്ച് പൊലീസാണ് ഈ റിയല്‍ ലൈഫ് പി കെയെ പൊക്കിയത്. എത്ര ചോദ്യം ചെയ്തിട്ടും ഇയാള്‍ ആദ്യമൊന്നും തന്റെ പേരോ മേല്‍വിലാസമോ പറഞ്ഞില്ല. തനിക്ക് ഭൂമിയില്‍ പേരോ മേല്‍വിലാസമോ ഇല്ലെന്ന് ഇയാള്‍ ആവര്‍ത്തിക്കുകയായിരുന്നു. പിന്നീട് പൊലീസിന്റെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇയാള്‍ യഥാര്‍ത്ഥ പേര് പൊലീസിനോട് പറഞ്ഞത്.
Story Highlights: Florida man arrested for walking naked on street claims he’s from different Earth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here