പ്ലാറ്റിനം ജൂബിലി ആഘോഷിച്ച് റിയാദിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍

ഹരിത ശോഭയില്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച് റിയാദിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാകയേന്തി മുദ്രാവാക്യം വിളികളോടെ വര്‍ണ്ണാഭമായ ആഘോഷ പരിപാടികളാണ് ഒരുക്കിയത്. ജീവന് തുല്യം സ്‌നേഹിക്കുന്ന പ്രസ്ഥാനത്തിന്റെ ഏഴര പതിറ്റാണ്ടിന്റെ ഐതിഹാസിക മുന്നേറ്റത്തിന് ശക്തി പകര്‍ന്ന് 75 ഹരിത പതാകകളേന്തി പ്രകടനവും അരങ്ങേറി.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി എക്‌സിറ്റ് 18ലെ യാനബി വിശ്രമ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ വനിതകളടക്കം നിരവധി കെഎംസിസി പ്രവര്‍ത്തകര്‍പങ്കെടുത്തു. വനിതാ കെഎംസിസി തയ്യാറാക്കിയ കേക്ക് സെന്‍ട്രല്‍ കമ്മിറ്റി വൈസ്പ്രസിഡന്റ് അബ്ദുല്‍ മജീദ് മുറിച്ചു പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു.
ടീം കരിവള, എന്‍കൊര്‍ ഡാന്‍സ് അക്കാദമി കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന ആകര്‍ഷകമായി. മുസ്ലിം ലീഗിന്റെ ചരിത്രം അനാവരണം ചെയ്തു ക്വിസ് മത്സരത്തിന് സലിം മാസ്റ്റര്‍ ചാലിയം നേതൃത്വം നല്‍കി. കെഎംസിസി പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ കരുത്തും സന്ദേശവും പകരുന്ന ഗാനങ്ങളും ആലപിച്ചു. മുനീര്‍ മക്കാനി, ഷഫീഖ് പരപ്പനങ്ങാടി, നിഷാദ് കണ്ണൂര്‍, അബ്ദുല്‍ അസീസ് പെരിന്തല്‍മണ്ണ, സൈഫു വളക്കൈ എന്നിവര്‍ നേതൃത്വം നല്‍കി.
Read Also: ‘റഷീദ് സാര്‍ സ്മൃതി’ സൗദിതല പ്രകാശനം റിയാദ് എംഇഎസിന്റെ നേതൃത്വത്തില്‍ നടന്നു
ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും സെക്രട്ടറി അബ്ദുല്‍ മജീദ് കാളമ്പാടി നന്ദിയും പറഞ്ഞു. ഹാഷിഫ് കുണ്ടായിത്തോട് ഖിറാഅത്ത് നടത്തി. സിദ്ധീഖ് കോങ്ങാട്, ഷംസു പെരുമ്പട്ട, നൗഷാദ് ചാക്കീരി, സഫീര്‍ പറവണ്ണ, സിദ്ധീഖ് തുവ്വൂര്‍, അബ്ദുറഹ്മാന്‍ ഫറോക്ക്, അക്ബര്‍ വേങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
Story Highlights:Muslim League workers in Riyadh celebrate Platinum Jubilee