പുറം വേദന; ശ്രേയാസ് അയ്യരിന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായേക്കും

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിനിടെ പുറം വേദന കാരണം ബാറ്റിംഗിനിറങ്ങാതിരുന്ന ശ്രേയാസ് അയ്യരിന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ഇന്നലെ ശ്രേയാസിനെ സ്കാനിങ്ങിനു വിധേയനാക്കിയിരുന്നു. ഇതിൻ്റെ റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെങ്കിലും ശ്രേയാസിന് ഏകദിന പരമ്പര നഷ്ടമായേക്കുമെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. (shreyas iyer australia odi)
ഈ മാസം 17നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുക. ശ്രേയാസ് കളിക്കില്ലെങ്കിൽ പകരം താരത്തെ ഉടൻ പ്രഖ്യാപിച്ചേക്കും.
Read Also: കോലിക്ക് ഇരട്ട സെഞ്ച്വറി നഷ്ടം, ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സിൽ 91 റണ്‍സ് ലീഡ്
ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 571 റൺസിന് പുറത്തായിരുന്നു. ഇതോടെ ഇന്ത്യ 91 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെ മികവാണ് ഇന്ത്യക്ക് കരുത്തായത്. ഇരട്ട സെഞ്ച്വറിക്ക് അരികെയെത്തിയാണ് കോലി പുറത്തായത്. താരം 364 പന്തിൽ നിന്നും 186 റൺസ് നേടി. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ വിക്കറ്റ് നഷ്ട്ടമില്ലാതെ മൂന്ന് റൺസ് നേടിയിട്ടുണ്ട്. നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 480 റൺസിൽ അവസാനിച്ചിരുന്നു.
ശുഭ്മൻ ഗില്ലിൽ(128), വിരാട് കോലി(186), അക്‌സർ പട്ടേൽ (79) എന്നിവരുടെ പിൻബലത്തിലാണ് ഇന്ത്യ 571 എന്ന റൺസിലേക്ക് എത്തിയത്. ശ്രേയസ് അയ്യർക്ക് പരുക്കേറ്റ് ബാറ്റ് ചെയ്യാൻ കഴിയാതെ വന്നതോടെ ഇന്ത്യയുടെ ഇന്നിംഗ്‌സ് ഒമ്പത് വിക്കറ്റിൽ അവസാനിക്കുകയായിരുന്നു. കോലിയാണ് ഏറ്റവും ഒടുവുൽ പുറത്തായ ബാറ്റർ. കരിയറിലെ 75–ാം സെഞ്ച്വറിയും 28–ാം ടെസ്റ്റ് സെഞ്ച്വറിയുമാണ് കോലി അഹമ്മദാബാദിൽ സ്വന്തമാക്കിയത്. മൂന്ന് വർഷത്തെ ടെസ്റ്റ് സെഞ്ച്വറി വരൾച്ചയ്ക്കാണ് മുൻ നായകൻ വിരാമമിട്ടത്.
ഓസ്‌ട്രേലിയക്കായി നഥാൻ ലിയോണും ടോഡ് മർഫിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സിൽ നാലാം ദിനം കളി അവസാനിക്കുന്നത് വരെ ഓസ്‌ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ മൂന്ന് റൺസെടുത്തിട്ടുണ്ട്. ട്രാവിസ് ഹെഡ്(3), മാത്യു കുൻമൻ(0) എന്നിവരാണ് ക്രീസിൽ.
Story Highlights: shreyas iyer miss australia odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here