‘ആർക്കാണ് ഇത്ര ധൃതി ?’ മന്ത്രി ശിവൻകുട്ടിയുടേത് മറു ട്രോളോ ?

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂര അതിവേഗ പാതയിൽ മറുട്രോളുമായി വി.ശിവൻകുട്ടി. മൈസൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകാൻ 118 കി.മി അതിവേഗ പാത കഴിഞ്ഞ ദിവസം തുറന്നിരുന്നു. 75 മിനിറ്റിൽ ബംഗളൂരുവിലേക്ക് ഇനി എത്താമെന്ന പത്രവാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം. ആർക്കാണ് ഇത്ര ധൃതിയെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ( v sivankutty post on bengaluru mysuru high speed road )
കെ-റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ വന്നപ്പോൾ നിരവധി പേർ സമാന ചോദ്യം സർക്കാരിനെതിരെ ഉയർത്തിയിരുന്നു. കെ-റെയിലിനെ വിമർശിച്ചവർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അതിവേഗ പാതയെ വരവേറ്റത് കണ്ടപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ പലരും അതൊരു ട്രോളാണെന്ന് അറിയാതെ മന്ത്രിയെ തിരിച്ച് ട്രോളി.
അത് തന്നെയാണ് കെ-റെയിൽ വിഷയത്തിൽ ജനങ്ങളും ചോദിക്കുന്നതെന്നും, നല്ല റോഡുകളാണ് സംസ്ഥാനത്ത് വേണ്ടതെന്നും ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തു. ‘കെ റെയിലിൽ അപ്പം വിൽക്കുന്നവർക്ക് മാത്രം അല്ല ധൃതി ഉള്ളത്’ എന്നും, കെ റെയിൽ പണിഞ്ഞ് ധൃതിയിൽ ആർക്കാണ് അപ്പം വിൽക്കേണ്ടതെന്നും കമൻുകൾ ഉരയർന്നു. മൈസൂരിൽ നിന്നും രണ്ടുകെട്ട് അപ്പവുമായി ബാംഗ്ലൂർക്ക് പോകുന്നവർക്കാണ് ധൃതിയെന്ന് ശ്രീജിത്ത് പണിക്കരും കമന്റ് ചെയ്തു.
അതിനിടെ ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാരിനെ കുത്തിയും കമന്റ് വന്നു. എറണാകുളത്ത് ഇപ്പൊൾ കെറെയിൽ ഉണ്ടായിരുന്നു എങ്കിൽ വണ്ടി പിടിച്ച് തൃശൂർ പോയി ശ്വാസം എടുത്തിട്ട് തിരിച്ച് വരായിരുന്നു എന്നാണ് പരിഹാസം.
Story Highlights: v sivankutty post on bengaluru mysuru high speed road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here