‘കരാര്‍ കമ്പനിയ്ക്ക് തീപിടുത്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല’; ആഞ്ഞടിച്ച് കൊച്ചി മേയര്‍

സോണ്‍ട കമ്പനിക്കെതിരെ കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. തീപിടുത്തമുണ്ടായാല്‍ കരാര്‍ കമ്പനിയ്ക്ക് അതില്‍ ഉത്തരവാദിത്തമുണ്ടെന്ന് മേയര്‍ ട്വന്റിഫോറിനോട് പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം സംസാരിക്കാന്‍ തയാറായിട്ടില്ല. വിട്ടുവീഴ്ചയോട് കൂടിയ സമീപനമാണ് തനിക്ക് ഇക്കാര്യത്തിലുള്ളതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. (Kochi Mayor on Brahmapuram fire sonda company)
കമ്പനി കരാര്‍ ഏറ്റെടുക്കുമ്പോള്‍ ഫയര്‍ ഫൈറ്റിങ് സംവിധാനങ്ങള്‍ ഉറപ്പുവരുത്താനുള്ള ബാധ്യത അവര്‍ക്കുണ്ടെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്ന് മേയര്‍ ട്വന്റിഫോറിനോട് പറഞ്ഞു. തീപിടുത്തത്തില്‍ കൃത്യമായി അന്വേഷണം നടക്കട്ടേയെന്നും ഇപ്പോള്‍ എന്തെങ്കിലും നിഗമനത്തിലേക്ക് എത്താന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം
സോണ്‍ട കമ്പനി മുന്നോട്ടുവച്ച ആരോപണങ്ങളോടുള്ള കോര്‍പറേഷന്റെ നിലപാട് ട്വന്റിഫോറിനോട് വിശദീകരിക്കുകയായിരുന്നു മേയര്‍ എം അനില്‍ കുമാര്‍. ബ്രഹ്‌മപുരം തീപിടുത്തത്തിന് കാരണമായത് ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചത് കൊണ്ടാണെന്നായിരുന്നു കരാര്‍ കമ്പനിയുടെ പ്രധാന വാദം. തീപിടുത്തത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്നും സോണ്‍ട ഇന്‍ഫ്രാടെക് എം ഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പറഞ്ഞിരുന്നു.
Story Highlights: Kochi Mayor on Brahmapuram fire sonda company
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here