Advertisement

‘പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരും’; സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി യൂസഫലി

March 14, 2023
3 minutes Read
M A Yusuf Ali declined swapna suresh allegations in life mission case

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പറയുന്നത് തന്നേയും ലുലുവിനേയും ബാധിക്കില്ലെന്ന് യൂസഫലി പറയുന്നു. ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. (M A Yusuf Ali declined swapna suresh allegations in life mission case )

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണ് സ്വപ്‌ന സുരേഷ് എം എ യൂസഫലിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരുമെന്ന് സ്വപ്‌നയ്ക്കുള്ള മറുപടിയായി എം എ യൂസഫലി പറഞ്ഞു.

Read Also: കനത്തമഴയിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മക്കോഴി – വിഡിയോ

സമന്‍സ് നല്‍കിയെന്നതെല്ലാം വ്യാജവാര്‍ത്തയാണ്. അത് ആ വാര്‍ത്ത നല്‍കിയ ആളുകളോട് ചോദിക്കണം. കുടുംബത്തിനെ അടക്കം വലിച്ചിഴച്ച് അപമാനിക്കുന്നുണ്ട്. നിയമപരമായി നേരിടേണ്ടതുണ്ടെങ്കില്‍ അത് ലുലുവിന്റെ ലീഗല്‍ വിഭാഗം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.

Story Highlights: M A Yusuf Ali declined swapna suresh allegations in life mission case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top