Advertisement

മീനമാസ പൂജ; ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

March 14, 2023
1 minute Read
Sabarimala temple

മീനമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം 5 ന് തുറക്കുന്ന ക്ഷേത്ര നട മാർച്ച് 19 ന് രാത്രി ഹരിവരാസനം പാടി അടക്കുന്നതോടെ മീനമാസ ചടങ്ങുകൾ അവസാനിക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.

നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും ഉണ്ടാകില്ല. മീനം ഒന്നായ മാർച്ച് 15 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. തുടർന്ന് 5.30ന് മഹാഗണപതിഹോമം. നെയ്യഭിഷേകം, ഉഷപൂജ എന്നിവ നടക്കും.15 മുതല്‍ 19 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്‌തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ ഉണ്ടാകും.

ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യണം. നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനവുമുണ്ട്.

Story Highlights: Meenamasa Puja; Sabarimala temple will open today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top