Advertisement

ഗര്‍ഭാശയ മുഴ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ്ക്ക് വിധേയയായി; ഇന്നും ദുരിത ജീവിതം നയിച്ച് ഷീബ

March 14, 2023
Google News 2 minutes Read
Sheeba leds a painful life after 7 times surgeries

ഒരു ശസ്ത്രക്രിയയുടെ നീറ്റലില്‍ ജീവിതകാലം മുഴുവന്‍ ജീവിക്കേണ്ടിവരുമെന്ന് ഷീബ ഒരിക്കലും ചിന്തിച്ചിരിക്കില്ല. അപ്രതീക്ഷിതമായിരുന്നു എല്ലാം. ഒന്നും രണ്ടുമല്ല ഏഴ് തവണയാണ് കൊല്ലം പത്തനാപുരം സ്വദേശിയായ ഷീബയുടെ വയറുകള്‍ തുന്നികെട്ടിയത്. എന്നിട്ടും വേദനയ്ക്ക് യാതൊരു കുറവുമില്ല. ഗര്‍ഭാശയ മുഴ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ്ക്ക് വിധേയയായ യുവതി ഇപ്പോഴും ചികിത്സ പൂര്‍ണമാകാതെ വേദന സഹിച്ച് ജീവക്കുകയാണ്. ഷീബയുടെ ദുരവസ്ഥ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയും നിയമസഭയില്‍ പറഞ്ഞിരുന്നു.

ഒരു വര്‍ഷത്തിനിടെ വിവിധ ആശുപത്രികളിലായി ഏഴ് ശസ്ത്രക്രിയകള്‍ക്കാണ് ഷീബ വിധേയയാത്. എന്നിട്ടും വേദനയ്ക്ക് കുറവില്ല. പത്തനാപുരം വാഴപ്പാറ ഷീജ മന്‍സിലില്‍ ഷീബയുടെ ദുരിത ജീവിതം ആരുടേയും കണ്ണുകളെ ഈറനണിയിക്കും.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭാശയ മുഴ നീക്കം ചെയ്യാന്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. തടിപ്പ് കണ്ടെത്തിയതിനാല്‍ ഒന്നരമാസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നിട്ടും വേദനയ്ക്ക് കുറവില്ലായതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. മാസങ്ങളുടെ ഇടവേളകളില്‍ അഞ്ച് ശസ്ത്രക്രിയകള്‍ വീണ്ടും നടത്തി തിരുവനന്തപുരത്തും. എന്നാല്‍ ഇനി ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്നും വയറു ഭാഗം കൂട്ടിയോജിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് ഡോക്ടര്‍മാരുടെ നിലപാട്.

Read Also: ചികിത്സാ രേഖകൾ ആശുപത്രി അധികൃതർ തിരുത്തി; കാലുമാറി ശസ്ത്രക്രിയ നടത്തിയതിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം

ചികിത്സാ പിഴവിനെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ കഴിഞ്ഞ ദിവസം ഷീബയുടെ ദുരവസ്ഥ നിയമസഭയില്‍ ഉന്നയിച്ചു. ഇതോടെ സംഭവം അന്വേഷിക്കാമെന്ന് ആരോഗ്യമന്ത്രി സഭയെ അറിയിച്ചു. ആരോഗ്യ മന്ത്രിയുടെ വാക്കുകളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം.

Story Highlights: Sheeba leds a painful life after 7 times surgeries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here