മദ്യപിച്ചെത്തിയ ടിക്കറ്റ് എക്സാമിനർ യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ചു; അറസ്റ്റ്

മദ്യലഹരിയിൽ യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച ടിക്കറ്റ് എക്സാമിനർ അറസ്റ്റിൽ. ഞായറാഴ്ച അകൽ തഖ്ത് എക്‌സ്പ്രസിലാണ് സംഭവം. മുന്ന കുമാർ എന്ന ടിക്കറ്റ് എക്സാമിനറാണ് അറസ്റ്റിലായത്. കൃത്യം നടക്കുമ്പോൾ ഇയാൾ ഡ്യൂട്ടിയിലായിരുന്നില്ല.
അമൃത്സർ സ്വദേശിയായ യുവതി അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
“തിങ്കളാഴ്ച അർദ്ധരാത്രി 12.30 ഓടെയാണ് ഞങ്ങൾ വിവരം അറിയുന്നത്. ചർബഘ് റെയിൽവേ സ്റ്റേഷനിലേക്ക് ഞങ്ങൾ ഒരു സംഘത്തെ അയച്ചു. പരാതി നൽകാൻ ആവശ്യപ്പെട്ടപ്പോൾ നൽകി. പരാതിയിൽ ഇയാൾ ഭാര്യയുടെ പുറത്ത് മൂത്രമൊഴിച്ചു എന്ന് രേഖപ്പെടുത്തിയിരുന്നു. കുമാറിനെ ഞങ്ങൾ അറസ്റ്റ് ചെയ്തു.” റെയിൽവേ പൊലീസ് ലക്നൗ സർക്കിൾ ഓഫീസർ സഞ്ജീവ് സിൻഹ പറഞ്ഞു. ഇയാൾ കിടന്നിരുന്ന ബെർത്തിനു താഴെയാണ് ഈ സ്ത്രീ കിടന്നിരുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മദ്യലഹരിയിലായിരുന്ന മുന്ന കുമാർ ഉറക്കത്തിൽ അറിയാതെ മൂത്രമൊഴിച്ചതാവാമെന്നും ഇയാൾ പറഞ്ഞു.
Story Highlights: ticket examiner urinated women arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here