Advertisement

സോണ്‍ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കിയത് കൊല്ലം കോര്‍പ്പറേഷന്‍; മേയര്‍ പ്രസന്ന ഏണസ്റ്റ്

March 14, 2023
3 minutes Read
Zonta Infra tech dropped by Kollam Corporation Mayor Prasanna Ernest

സോണ്‍ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കിയത് കൊല്ലം കോര്‍പ്പറേഷനെന്ന് മേയര്‍ പ്രസന്നാ ഏണസ്റ്റ്. കരാറില്‍ മാറ്റം വന്നതുകൊണ്ടാണ് മാലിന്യ സംസ്‌കരണ ടെന്‍ഡറില്‍നിന്ന് സോണ്‍ട മാറ്റിയത്. സോണ്‍ടയെ ഒഴിവാക്കിയത് നന്നായെന്ന് ഇപ്പോള്‍ ബോധ്യമായെന്നും കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.(Zonta Infra tech dropped by Kollam Corporation Mayor Prasanna Ernest)

സോണ്‍ട 25 ശതമാനം തുകയാണ് മുന്‍കൂട്ടി ആവശ്യപ്പെട്ടത്. കരാറുമായി മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ ഒഴിവാക്കുകയായിരുന്നുവെന്ന് മേയര്‍ പറഞ്ഞു.ആവശ്യപ്പെട്ട ഡിപ്പോസിറ്റ് തുക നല്‍കാന്‍ ആകില്ലെന്നായിരുന്നു സോണ്‍ടയുടെ നിലപാടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ബ്രഹ്മപുരം ഇന്നും സഭയിൽ, അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധവുമായി പ്രതിപക്ഷം

കൊല്ലത്ത് അഷ്ടമുടിക്കായലിന്റെ തീരത്തെ കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ വര്‍ഷങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യം നീക്കാനാണ് നീക്കാനാണ് 2018 ല്‍ കൊല്ലം കോര്‍പ്പറേഷനെ സോണ്‍ട സമീപിച്ചത്.

Story Highlights: Zonta Infra tech dropped by Kollam Corporation Mayor Prasanna Ernest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top