Advertisement

നഗരത്തിൽ മുഴുവന്‍ കൊടിയും ഫ്‌ളക്‌സ് ബോര്‍ഡും; സിപിഐഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ

March 7, 2025
2 minutes Read

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടിയും ഫ്ലക്സ് ബോർഡും സ്ഥാപിച്ചതിന് സിപിഐഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ. മൂന്നരലക്ഷം രൂപ പിഴയടക്കണമെന്ന് കൊല്ലം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. നഗരത്തിൽ 20 ഫ്ലക്സും 2500 കൊടികളുo സ്ഥാപിച്ചതിനാണ് പിഴ. നോട്ടീസിനെ നിയമപരമായി നേരിടാനാണ് സിപിഐഎമ്മിന്റെ തീരുമാനം.

ഫ്ലക്‌സ് ബോര്‍ഡും കൊടിത്തോരണങ്ങളും ഉപയോഗിക്കുന്നതിന് ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത്. ടൂറിസത്തിന്‍റെ അടിസ്ഥാന ഘടകമാണ് ശുചിത്വം, അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസിലാകുന്നില്ല. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചിരുന്നു.

നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. ആ വിശ്വാസത്തിന് സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നും ഹൈക്കോടതിയുടെ വിമര്‍ശനം. നിയമ വിരുദ്ധമായി ഫ്ലക്‌സുകളും കൊടിതോരണങ്ങളും നിരന്തരം നിരത്തില്‍ ഉയരുന്നു. സര്‍ക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു.

Story Highlights : Kollam Corporation fines CPI(M) for flags and flex boards city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top