ആർആർആറിന് അഭിനന്ദനവുമായി ഡൂഡിൽ പങ്കുവെച്ച് അമുൽ

എസ്എസ് രാജമൗലിയുടെ ആർആർആർ ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാർ നേടിയത് ചരിത്രം സൃഷ്ടിച്ച വാർത്തയായിരുന്നു. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സിനിമയും അതിലെ ഗാനങ്ങളും ഇതിനകം തന്നെ സംസാരവിഷയമാണ്. ലോകമെമ്പാടുമുള്ള ആളുകൾ ആർആർആർ ടീമിനെ അവരുടേതായ രീതിയിൽ അഭിനന്ദിച്ചു. വീഡിയോകൾ ഉണ്ടാക്കിയും അഭിനന്ദനങ്ങൾ അറിയിച്ചു ഈ നേട്ടം എല്ലാ ഇന്ത്യക്കാരും ആഘോഷമാക്കി എന്നുവേണം പറയാൻ.
#Amul Topical: Naatu Naatu wins Best Original Song at the Oscars! pic.twitter.com/9D9hkU4cnR
— Amul.coop (@Amul_Coop) March 14, 2023
ഡയറി ബ്രാൻഡായ അമുലും ഡൂഡിൽ ഉപയോഗിച്ച് ആർആർആർ ടീമിനെ അഭിനന്ദിച്ചിരിക്കുകയാണ്. ഓസ്‌കാറിൽ സമ്മാനിച്ച സ്വർണ്ണ പ്രതിമ പിടിച്ച് അമൂൽ പെൺകുട്ടിയ്‌ക്കൊപ്പം നടൻമാരായ രാം ചരണും ജൂനിയർ എൻടിആറും നൃത്തം ചെയ്യുന്നതാണ് ഡൂഡിലിൽ ഉള്ളത്.
“Can’t say Naa tu an OscaRRR” എന്ന അടികുറിപ്പോടെയാണ് ഡൂഡിൽ തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്റിന് 642k-ലധികം വ്യൂസും നിരവധി പ്രതികരണങ്ങളും ലഭിച്ചു. ഡൂഡിൽ ആരാധകരെ സന്തോഷിപ്പിക്കുകയും വളരെയധികം അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. ക്രിയേറ്റീവ് ഡൂഡിളിന് ആളുകൾ അമുലിന് നന്ദി പറയുകയും ചെയ്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here