Advertisement

മുതിർന്ന പൗരന്മാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ ചൈന

March 15, 2023
Google News 1 minute Read

രാജ്യത്തെ മുതിർന്ന പൗരന്മാരുടെ വിരമിക്കൽ പ്രായം ക്രമേണയും ഘട്ടം ഘട്ടമായും ഉയർത്താൻ പദ്ധതിയിടുന്നതായി ചൈനയിലെ മാനവവിഭവശേഷി മന്ത്രാലയം. വിരമിക്കൽ പ്രായം ഉയർത്തുന്നതിനായി പുരോഗമനപരവും വ്യത്യസ്തവുമായ പാതയാണ് ചൈന ലക്ഷ്യമിടുന്നതെന്ന് ചൈനീസ് അക്കാദമി ഓഫ് ലേബർ ആൻഡ് സോഷ്യൽ സെക്യൂരിറ്റി സയൻസസ് പ്രസിഡന്റ് ജിൻ വെയ്ഗാങ് പറഞ്ഞു. ഘട്ടഘട്ടമായിട്ടായിരിക്കും ഇത് നടപ്പാക്കുക.

“റിട്ടയർമെന്റ് പ്രായത്തോട് അടുക്കുന്നവർക്ക് കുറച്ച് മാസങ്ങൾ കൂടി വിരമിക്കൽ വൈകിപ്പിക്കേണ്ടി വരും” എന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട് ചെയ്തത്. യുവാക്കൾക്ക് കുറച്ച് വർഷങ്ങൾ കൂടുതൽ ജോലി ചെയ്യേണ്ടി വന്നേക്കാം. “പരിഷ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ആളുകളെ അവരുടെ സാഹചര്യങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി എപ്പോൾ വിരമിക്കണമെന്ന് തിരഞ്ഞെടുക്കാൻ അനുവദിക്കുക.” എന്നതാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

ചൈന ഇതുവരെ വിരമിക്കൽ പ്രായത്തിൽ വരുത്തുന്ന മാറ്റത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുരുഷൻമാർക്ക് 60, വൈറ്റ് കോളർ സ്ത്രീകൾക്ക് 55, ഫാക്ടറികളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് 50 എന്നിങ്ങനെയാണ് നിലവിലെ വിരമിക്കൽ പ്രായം.

Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ

ഇത്തരമൊരു വിഷയത്തിൽ വിവേകത്തോടെ നയം രൂപീകരിക്കുന്നതിന് സർക്കാർ കർശനമായ പഠനങ്ങളും വിശകലനങ്ങളും നടത്തുമെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി ലി ക്വിയാങ് തിങ്കളാഴ്ച പറഞ്ഞു. 2035 ആകുമ്പോഴേക്കും 60 വയസും അതിൽ കൂടുതലുമുള്ള ആളുകളുടെ എണ്ണം 280 ദശലക്ഷത്തിൽ നിന്ന് 400 ദശലക്ഷമായി ഉയരുമെന്നാണ് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ കണക്കുകൂട്ടുന്നത്. ബ്രിട്ടണിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും നിലവിലെ ജനസംഖ്യയ്ക്ക് തുല്യമാണ് ഇത്.

ആയുർദൈർഘ്യം 1960-ൽ ഏകദേശം 44 വർഷത്തിൽ നിന്ന് 2021-ലെ കണക്കനുസരിച്ച് 78 വർഷമായി ഉയർന്നു. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിനേക്കാൾ കൂടുതലാണ്. 2050-ഓടെ ഇത് 80 വർഷം കവിയുമെന്ന് പറയുന്നു.
നിലവിൽ വിരമിച്ച ഓരോ വ്യക്തിക്കും അഞ്ച് തൊഴിലാളികൾക്ക് സമമാണ്. ഈ അനുപാതം ഒരു പതിറ്റാണ്ട് മുമ്പുണ്ടായിരുന്നതിന്റെ പകുതിയാണ്. വർദ്ധിച്ചുവരുന്ന വിരമിച്ചവരുടെ പെൻഷൻ നൽകുന്ന നിലവിലെ സമ്പ്രദായം സുസ്ഥിരമല്ലെന്നും അത് പരിഷ്കരിക്കേണ്ടതുണ്ടെന്നും ജനസംഖ്യാശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും പറയുന്നു.

Story Highlights: Kerala’s first Santhosh Trophy win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here