സിപിഐഎം ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയിൽ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയിൽ. കൊട്ടാരക്കര, കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ മണ്ഡലങ്ങളിൽ പര്യടനം നടത്തും. രാവിലെ പുനലൂരിൽ നിന്നും ആരംഭിക്കുന്ന ജാഥയിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാർ ഉൾപ്പെടയുള്ളവർ പങ്കെടുക്കും. നാളെയും ജാഥ ജില്ലയിൽ തുടരും. 16 നു ജില്ലയിലെ പര്യടനം പൂർത്തിയാകും.(CPIM Janakeeya prathirodha jadha in kollam)
Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം
15 നു 10 നു കൊട്ടാരക്കര ടൗൺ, 11 നു ശാസ്താംകോട്ട, 3 നു കരുനാഗപ്പള്ളി, 4 നു ചവറ ടൈറ്റാനിയം മൈതാനം, 5 നു കൊല്ലം കന്റോൺമെന്റ് മൈതാനം എന്നിവിടങ്ങളിലാണു സ്വീകരണം. 16 നു 10 നു കുണ്ടറ മുക്കട, 11 നു ചാത്തന്നൂർ ടൗൺ, 3 നു കടയ്ക്കൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ഇന്നും നാളെയും രാവിലെ 8.30 നു പൗരപ്രമുഖരുമായി എം.വി ഗോവിന്ദൻ ചർച്ച നടത്തും.
Story Highlights: CPIM Janakeeya prathirodha jadha in kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here