Advertisement

ഗുജറാത്തിലെ ആശുപത്രിയിൽ തീപിടുത്തം; നവജാത ശിശു ശ്വാസം മുട്ടി മരിച്ചു

March 15, 2023
1 minute Read

ഗുജറാത്തിലെ ശിഹോരി ടൗണിലെ ഹണി ചിൽഡ്രൻസ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നവജാത ശിശു ശ്വാസം മുട്ടി മരിച്ചു. രണ്ട് കുഞ്ഞുങ്ങളെ ഐസിയുവിൽ നിന്ന് രക്ഷപ്പെടുത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞെങ്കിലും ഇതിൽ സ്ഥിരീകരണമില്ല.

തീപിടുത്തത്തിനു പിന്നാലെ ഐസിയുവിലേക്ക് പുക കയറി. ഐസിയുവിൽ മൂന്ന് കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. 4 ദിവസം പ്രായമുള്ള കുട്ടി ശ്വാസം കിട്ടാതെ മരിച്ചു. മറ്റ് രണ്ട് കുട്ടികളെ പൊലീസും ആശുപത്രി അധികൃതരും ചേർന്ന് രക്ഷപ്പെടുത്തി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Story Highlights: hospital fire baby died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top