സ്വപ്ന സുരേഷിന്റെ മൊഴി വീണ്ടും എടുക്കും; നീക്കവുമായി കർണാടക പൊലീസ്

വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സ്വപ്ന സുരേഷിന്റെ മൊഴി വീണ്ടും എടുക്കാൻ കർണാടക പൊലീസ്. സ്വർണ കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ പരാതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി എന്നാണ് സ്വപ്നയുടെ പരാതി. വിജേഷ് പിള്ളയെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല എന്നായിരുന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. തുടർന്നാണ്, വീണ്ടും സ്വപ്നയുടെ മോഡി എടുക്കാൻ പൊലീസ് തീരുമാനിച്ചത്. നാളെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. നേരത്തെ വിജേഷ് പിള്ളയുമായി സംസാരിച്ച ഹോട്ടലിൽ വച്ച് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. Karnataka Police to take Swapna Suresh’s statement once again
എന്നാൽ കർണാടക പൊലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ല എന്ന വാദവുമായി വിജേഷ് പിള്ള രംഗത്ത് എത്തിയിരുന്നു. അതിനാൽ തന്നെ, നാളെ സ്വപ്നയുടെ നൊഴി രേഖപ്പെടുത്തുക എന്നതിനൊപ്പം വിജേഷ് പിള്ളയുടെ മൊഴി നേരിട്ട് എടുക്കുക എന്ന ലക്ഷ്യം കൂടി പൊലീസിന് ഉണ്ട്.
സ്വപ്‌ന സുരേഷിനെതിരായ വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണ ചുമതല കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ്. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ നിന്നും പിന്മാറാൻ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിലാണ് വിജേഷ് പരാതി നൽകിയത്.
Read Also: ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് എം.വി ഗോവിന്ദന്‍
സ്വപ്ന സുരേഷിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിലാണ് നോട്ടീസ്.
Story Highlights: Karnataka Police to take Swapna Suresh’s statement once again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here