കൊല്ലം അഞ്ചലിൽ എസ്ബിഐ എടിഎമ്മിൽ മോഷണശ്രമം

കൊല്ലം അഞ്ചൽ പനച്ചിവിളയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ മോഷണശ്രമം. എടിഎം മെഷിൻ തകർത്ത് കവരാനാണ് ശ്രമം നടന്നത്.പോലീസ് അന്വേഷണം ആരംഭിച്ചു. ( kollam anchal sbi atm robbery attempt )
തിങ്കളാഴ്ച വൈകിട്ട് എടിഎമ്മിൽ പൈസ നിറക്കാൻ ബാങ്ക് അധികൃതർ എത്തിയപ്പോഴാണ് പണം നിറക്കുന്ന ഭാഗം തുറന്നു കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അഞ്ചൽ പൊലീസിൽ അറിയിക്കുകയായിരുന്നു. ഞായറാഴ്ച വെളുപ്പിനെയാണ് മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യത്തിൽ നിന്നും വ്യക്തമാകുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ച വൈകുന്നേരം വരെയും എടിഎം പ്രവർത്തിച്ചു. പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു ബാങ്ക് രേഖകളും മറ്റും പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയുകയുള്ളു യെന്നു ബാങ്ക് അധികൃതർ പറഞ്ഞു.
എന്നാൽ എടിഎം കവർച്ച നടത്തുന്ന അന്യദേശ മോഷ്ടാക്കൾ ഉൾപ്പെടെയുള്ളവരിലേക്കാണ് പോലീസിന്റെ പ്രാഥമിക അന്വേഷണംനടക്കുന്നത്.മോഷ്ടവിനെ പിടികൂടാൻ വേണ്ടി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചുവരികയാണ് അഞ്ചൽ പോലീസ്.അഞ്ചൽ പോലീസും വിരലടയാള വിദഗ്ദരുീ സ്ഥലത്തി തെളിവെടുപ്പ് നടത്തി.
Story Highlights: kollam anchal sbi atm robbery attempt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here