Advertisement

വയനാട്ടിൽ പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി

March 15, 2023
1 minute Read
leopard found dead on the road in Wayanad

പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ചും, തോൽപ്പെട്ടി വന്യജീവി സങ്കേതവും തമ്മിൽ അതിർത്തി പങ്കിടുന്ന ബേഗൂർ കൊല്ലി കോളനിക്ക് സമീപമാണ് റോഡരികിലായി ചത്ത നിലയിൽ പുലിയെ കണ്ടെത്തിയത്. വാഹനമിടിച്ചതെന്നാണ് സംശയം.

ഏകദേശം നാല് വയസ്സ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് ചത്തത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. തുടർന്ന് വൈൽഡ് ലൈഫ് വാർഡനടക്കമുള്ളവർ സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി പുലിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി ബത്തേരിയിലെ വെറ്ററിനറി ലാബിലേക്ക് മാറ്റി.

Story Highlights: leopard found dead on the road in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top