ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രിക മെഡിക്കല്‍ കോളജിലേത് തന്നെ; തെളിവ് പുറത്തുവിട്ട് ഹര്‍ഷിന

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയാണ് എന്നതിന് തെളിവുകള്‍ പുറത്ത്. ശസ്ത്രക്രിയയ്ക്ക് പത്ത് മാസം മുന്‍പെടുത്ത എംആര്‍ഐ സ്‌കാനിങ്ങില്‍ കത്രികയില്ല. മെഡിക്കല്‍ കോളജില്‍ നിന്നാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്നതിന് തെളിവില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം.(Scissors stuck in stomach during surgery is belongs to medical college)
ലോഹം ശരീരത്തില്‍ വച്ച് എംആര്‍ഐ സ്‌കാനിങ് നടത്താന്‍ കഴിയില്ല. ‘നൂറുശതമാനവും ഉറപ്പിക്കാം കത്രിക മെഡിക്കല്‍ കോളജിലേത് തന്നെയാണ്. ആരാ ചെയ്തത് ആരുടെ കയ്യില്‍ നിന്നാണ് അബദ്ധം പറ്റിയതെന്ന് കണ്ടുപിടിക്കണം’. ഹര്‍ഷിന പറഞ്ഞു.
Read Also: കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഇടപെടൽ; ദുരിതത്തിലായ ഷീബയ്ക്ക് ആശ്വാസം; സൗജന്യ ചികിത്സ ലഭ്യമാക്കും
2017 ലാണ് കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രസവ ശസ്ത്രക്രിയയുടെ ഹര്‍ഷിക വയറ്റില്‍ കത്രിക കുടുങ്ങിയത്. മുന്‍പ് 2012ലും 2016 ലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തന്നെയായിരുന്നു ശാസ്ത്രക്രിയ നടന്നത്. എന്നാല്‍ കത്രിക മെഡിക്കല്‍ കോളജിന്റെതല്ലെന്നാണ് ആരോഗ്യ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Story Highlights: Scissors stuck in stomach during surgery is belongs to medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here