ഉംറ നിർവഹിക്കാനെത്തിയ രണ്ട് വനിതാ തീർഥാടകർ ജിദ്ദയിൽ നിര്യാതരായി
സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ രണ്ട് വനിതാ തീർഥാടകർ ജിദ്ദയിൽ നിര്യാതരായി. ഇടുക്കി ചെങ്കുളം മുതുവൻകുടി സ്വദേശിനി ഹലീമ (64), കുമാരമംഗലം ഈസ്റ്റ് കലൂർ സ്വദേശിനി സുബൈദ മുഹമ്മദ് (65) എന്നിവരാണ് മരിച്ചത്. ( two women pilgrims died in jeddah after umrah )
ഇരുവരും ഉംറ തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. ഹലീമ വിമാനത്താവളത്തിൽ വെച്ചാണ് മരിച്ചത്. മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അറക്കൽ മീരാൻ മുഹമ്മദാണ് ഇവരുടെ ഭർത്താവ്.
മുഹമ്മദ് കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് കുമാരമംഗലം ഈസ്റ്റ് കലൂർ സ്വദേശിനി സുബൈദ മരിച്ചത്. മുഹമ്മദ് വെലമക്കുടിയിലാണ് ഭർത്താവ്, രണ്ട് മൃതദേഹങ്ങളും ജിദ്ദയിൽ ഖബറടക്കുന്നതിനുവേണ്ട നടപടിക്രമങ്ങൾ കെ.എം.സി. സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടത്തി വരുന്നതായി ബന്ധുക്കൾ അറിയിച്ചു.
Story Highlights: two women pilgrims died in jeddah after umrah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here