ഉത്തരാഖണ്ഡില്‍ താത്ക്കാലിക പാലം തകര്‍ന്ന് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു; 40ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡില്‍ താത്ക്കാലിക പാലം തകര്‍ന്ന് രണ്ടു തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു.40 ഓളം തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുന്നു. രക്ഷ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. (Two Pilgrims Washed Away As Temporary Bridge Collapses In Uttarakhand)
ഗംഗോത്രിക്ക് സമീപം ഗോമുഖ് പാതയില്‍ ചാര്‍ദ്ധാം തീര്‍ത്ഥാടകര്‍ക്ക് വേണ്ടി താല്‍ക്കാലികമായി ഉണ്ടാക്കിയ പാലമാണ് തകര്‍ന്നത്.ഗംഗോത്രിയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്.പാലം മുറിച്ചു കടക്കുകയായിരുന്ന,രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു. പാലം തകര്‍ന്നതോടെ നാല്‍പതിലധികം തീര്‍ത്ഥാടകര്‍ കുടുങ്ങി.
കുടുങ്ങി കിടന്നവരില്‍ 16 തീര്‍ത്ഥാടകരെ എസ്ഡിആര്‍എഫ് രക്ഷപ്പെടുത്തിയതായും, രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.നദിയിലെ ജലനിരപ്പ് പെട്ടന്ന് ഉയര്‍ന്ന താണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Story Highlights : Two Pilgrims Washed Away As Temporary Bridge Collapses In Uttarakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here