Advertisement

ചാറ്റ് ജിപിടിയെ ബാര്‍ പരീക്ഷ എഴുതിച്ചു, യുക്തി പ്രയോഗിക്കേണ്ട ചോദ്യങ്ങള്‍ ചോദിച്ചു; നേടിയത് അമ്പരപ്പിക്കുന്ന മാര്‍ക്ക്

March 16, 2023
2 minutes Read
ChatGPT Perform Better in Bar Exam Score

ചാറ്റ് ജിപിടിയ്ക്ക് മനുഷ്യര്‍ ചെയ്യുന്ന ജോലികളെല്ലാം ചെയ്യാം ഇനി എളുപ്പമായല്ലോ എന്ന് ആശ്വാസത്തോടെ വിചാരിച്ചിരുന്നവര്‍ പോലും ചാറ്റ് ജിപിടിയുടെ മികവ് കണ്ട് ഇതിനെ ഇനിയും വളരാന്‍ അനുവദിച്ചുകൂടാ എന്ന് ചിന്തിച്ച് ഭയപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വിവിധ മേഖലയില്‍ ചാറ്റ് ജിപിടി മികവ് തെളിയിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇപ്പോഴിതാ ബാര്‍ പരീക്ഷയില്‍ ലോ സ്‌കൂള്‍ ഡിഗ്രിയുള്ളവരേക്കാള്‍ മിടുക്ക് കാട്ടിയിരിക്കുകയാണ് ചാറ്റ് ജിപിടി. ( ChatGPT Perform Better in Bar Exam Score)

ഓപ്പണ്‍ എഐ ഈ ആഴ്ച പുറത്തിറക്കിയ ജിപിടി-4 എന്ന നവീകരിച്ച മോഡലാണ് പരീക്ഷയില്‍ മികവ് കാട്ടിയത്. നിയമ പ്രൊഫസര്‍മാരും നിയമ സാങ്കേതിക കമ്പനിയായ കേസ്‌ടെക്സ്റ്റിലെ രണ്ട് ജീവനക്കാരും ചേര്‍ന്ന് നടത്തിയ ബാര്‍ പരീക്ഷയില്‍ 297 എന്ന അമ്പരപ്പിക്കുന്ന മാര്‍ക്കാണ് ചാറ്റ് ജിപിടി നേടിയത്. മിക്ക സംസ്ഥാനങ്ങളിലും പ്രാക്ടീസ് ചെയ്യാന്‍ ഈ സ്‌കോര്‍ ധാരാളമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം

അറിവും ഡാറ്റയും കൂടാതെ യുക്തിയും വിലയിരുത്തുന്ന പരീക്ഷയിലാണ് ചാറ്റ്ജിപിടി ഗംഭീര സ്‌കോര്‍ കരസ്ഥമാക്കിയത്. നിയമം വിശദീകരിച്ചുള്ള ലഘു ഉപന്യാസങ്ങളും നീണ്ട ഉപന്യാസങ്ങളും മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും ഉള്‍പ്പെട്ട പരീക്ഷയാണ് ചാറ്റ്ജിപിടി പുഷ്പം പോലെ പാസായത്.

Story Highlights: ChatGPT Perform Better in Bar Exam Score

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top