Advertisement

സ്വർണവിലയിൽ വൻ വർധന; വില റെക്കോർഡിനരികെ

March 16, 2023
2 minutes Read
gold rate today nears record

സ്വർണവില കുത്തനെ കൂടി. ഇന്ന് ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,355 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 400 രൂപ വർധിച്ച് 42,840 രൂപയിൽ എത്തിയിരിക്കുകയാണ്. ( gold rate today nears record )

ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5305 രൂപയിലും പവന് വില 42,440 രൂപയുമായിരുന്നു. അതിന് മുൻപുള്ള രണ്ട് ദിവസവും സ്വർണവില വൻ മുന്നേറ്റമാണ് നടത്തിയത്. തിങ്കളാഴ്ച ഗ്രാമിന് 30 രൂപയും ചൊവ്വാഴ്ച ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്.

ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

Story Highlights: gold rate today nears record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top