മുഖ്യമന്ത്രി തുക്കടാ പൊലീസിനെ കാണിച്ച് ഭയപ്പെടുത്തേണ്ട; എം വി ഗോവിന്ദൻ കളങ്കിതനല്ലാത്ത നേതാവ്; കെ സുധാകരൻ

മുഖ്യമന്ത്രിക്കെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.പൊലീസിനെ ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്നും സുധാകരൻ പറഞ്ഞു. പിണറായി വിജയനെ ചങ്ങലക്കിടാന്‍ കഴിഞ്ഞില്ലെങ്കില്‍ സിപിഐഎം പിരിച്ചുവിടണം. തുക്കട പൊലീസിനെ കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട. നീതി കാണിച്ചില്ലെങ്കില്‍ പൊലീസാണെന്ന് നോക്കില്ലെന്നും സുധാകരന്‍ ഭീഷണിസ്വരത്തില്‍ പറഞ്ഞു.(K Sudhakaran against kerala police on kochi corporation protest)
സ്വപ്നയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുത്ത എം വി ഗോവിന്ദൻ അഴിമതിക്കാരനല്ലാത്ത നേതാവെന്നും കെ സുധാകരൻ പറഞ്ഞു. കളങ്കിതനല്ലാത്തതിനാലാണ് ഗോവിന്ദൻ മാഷ് സ്വപ്നയ്ക്കെതിരെ മാനനഷ്ട കേസ് കൊടുത്തത്. ആ ധൈര്യം മറ്റുള്ളവർക്കുണ്ടോയെന്നും കെ സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എം.വി.ഗോവിന്ദൻ കാണിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്. കോൺഗ്രസിനെതിരെ തിരിഞ്ഞാൽ കാൽമുട്ട് അടിച്ചൊടിക്കുമെന്ന് പൊലീസിനോട് ഷിയാസ് പറഞ്ഞു.
Story Highlights: K Sudhakaran against kerala police on kochi corporation protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here