സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ( kerala rain weather forecast )
ഞായറാഴ്ച്ച വരെ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ലഭിച്ചേക്കും. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
അതേസമയം ഉയർന്ന ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. പാലക്കാടാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.38.4 °C. പുനലൂർ 37.5°C, വെള്ളാനിക്കര 36.3°C എന്നിങ്ങനെയായിരുന്നു ചൂട്. പൊതു ജനങ്ങൾ ജാഗ്രത തുടരണം. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
Story Highlights: kerala rain weather forecast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here