ഇക്കുറിയും പതിവ് തെറ്റിച്ചില്ല; കിളിനക്കോട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത് സാദിക്കലി ശിഹാബ് തങ്ങൾ

പതിവ് തെറ്റിക്കാതെ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ. വേങ്ങര കിളിനക്കോട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് തങ്ങൾ എത്തിയത്. ( panakkad sadiq ali shihab thangal visit temple )
പത്ത് മാസം മുമ്പാണ് വർഷങ്ങൾ പഴക്കമുള്ള വേങ്ങര കിളിനക്കോട് ദേവീ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ട ചടങ്ങ് നടത്തിയത്. ചടങ്ങിലും മുഖ്യാതിഥിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തു. പുനഃ പ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ ക്ഷേത്രോത്സവത്തിനും ക്ഷേത്രം ഭാരവാഹികൾ തങ്ങളെ ക്ഷണിച്ചു. നാല് ദിവസങ്ങളിലായാണ് ക്ഷേത്രത്തിൽ വിപുലമായ ഉത്സവം സംഘടിപ്പിക്കുന്നത്. രണ്ടാം ദിനമായ ഇന്നലെ ഉച്ചക്ക് ശേഷം ക്ഷേത്രത്തിലെത്തിയ സാദിഖലി തങ്ങൾ നാട്ടുകാരുമായി സ്‌നേഹം പങ്കിട്ടു.
മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്ന ഘട്ടത്തിൽ മനുഷ്യർ തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാക്കണമെന്ന് തങ്ങൾ പറഞ്ഞു. മലപ്പുറത്തിന്റ സംസ്‌കാരണമാണ് സാദിഖലി തങ്ങളുടെ ക്ഷേത്രം സന്ദർശനത്തിലെ സന്ദേശമെന്ന് ക്ഷേത്രം ഭാരവാഹികളും പറഞ്ഞു.
മുമ്പ് തങ്ങൾ ക്ഷേത്രത്തിൽ എത്തിയപ്പോൾ അന്നദാനത്തിൽ കൂടി പങ്കെടുത്താണ് മടങ്ങിയത്. ഇത്തവണ സന്ദർശനം ഉച്ചക്ക് ശേഷമായതിനാൽ പായസം കുടിച്ചാണ് തങ്ങൾ മടങ്ങിയത്.
Story Highlights: panakkad sadiq ali shihab thangal visit temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here