‘വിരമിച്ചിട്ട് തിരികെവരാൻ ഞാൻ ഷാഹിദ് അഫ്രീദിയല്ല’; ചിരി പടർത്തി റെയ്‌നയുടെ പ്രസ്താവന: വിഡിയോ

വിരമിച്ചിട്ട് തിരികെവരാൻ താൻ ഷാഹിദ് അഫ്രീദിയല്ലെന്ന് ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്‌ന. ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ വേൾഡ് ജയൻ്റ്സുമായുള്ള മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് റെയ്‌നയുടെ പ്രസ്താവന. മത്സരത്തിൽ 3 വിക്കറ്റിനു പരാജയപ്പെട്ട ഇന്ത്യ മഹാരാജാസ് ഫൈനലിൽ നിന്ന് പുറത്തായി.
‘താങ്കൾ ഐപിഎലിലേക്ക് തിരികെവരാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്ന് ഒരു റിപ്പോർട്ടർ പറഞ്ഞപ്പോൾ ‘ഞാൻ സുരേഷ് റെയ്‌നയാണ്, ഷാഹിദ് അഫ്രീദിയല്ല. ഞാൻ വിരമിച്ചതാണ്’ എന്ന് റെയ്‌ന പ്രതികരിച്ചു. വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷം ഷാഹിദ് അഫ്രീദി പലതവണ ക്രിക്കറ്റിലേക്ക് തിരികെവന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റെയ്‌നയുടെ പ്രതികരണം.
Suresh Raina with a hilarious comment there. Loved it, and I'm sure Shahid Afridi would love it too 😂❤️ #LegendsLeagueCricket pic.twitter.com/ZnVUMBXkCq
— Farid Khan (@_FaridKhan) March 15, 2023
Story Highlights: suresh raina shahid afridi retirement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here