Advertisement

ജോലിക്ക് പകരം ഭൂമി അഴിമതി: തേജസ്വി യാദവ് ചോദ്യം ചെയ്യലിന് ഹാജരാകും

March 16, 2023
1 minute Read
Tejashwi Yadav To Appear Before CBI

ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ്. മാർച്ച് 25 ന് സിബിഐ ഓഫീസിൽ എത്തുമെന്ന് യാദവ് ഇന്ന് ഡൽഹി ഹൈകോടതിയെ അറിയിച്ചു. നേരത്തെ 3 തവണ നോട്ടീസ് നൽകിയിട്ടും ബിഹാർ ഉപമുഖ്യമന്ത്രി ഹാജരായിരുന്നില്ല.

സിബിഐ സമൻസ് ചോദ്യം ചെയ്ത് യാദവ് ഹർജി സമർപ്പിച്ചിരുന്നു. ബിഹാറിൽ ചോദ്യം ചെയ്യാതെ ഡൽഹി ഓഫീസിലേക്ക് വിളിച്ചു വരുത്തുന്ന നടപടിയെ അദ്ദേഹം എതിർത്തു. ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മയുടെ ബെഞ്ചിന് മുമ്പാകെ സബ്മിഷൻ സമർപ്പിച്ചത്. ഹർജിയിൽ വാദം കേൾക്കവേ തേജസ്വിയെ ഈ മാസം അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ അറിയിച്ചു. ഇതോടെയാണ് അദ്ദേഹം ചോദ്യം ചെയ്യലിന് തയ്യാറായത്.

യാദവ് നാല് വകുപ്പുകളുള്ള ഉപമുഖ്യമന്ത്രിയാണ്. കൂടാതെ സംസ്ഥാന ബജറ്റ് സമ്മേളനം നടക്കുകയാണെന്നും പട്നയിൽ വച്ചോ ഓൺലൈൻ ആയോ ചോദ്യം ചെയ്യൽ നടത്തം. 11 ദിവസത്തിനുള്ളിൽ മൂന്ന് സമൻസ് ലഭിച്ചുവെന്നും ED റെയ്ഡ് മൂലം ഗർഭിണിയായ യാദവിൻ്റെ ഭാര്യക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുവെന്നും അഭിഭാഷകൻ വാദിച്ചു.

യാദവിന് ഏത് ശനിയാഴ്ചയും സിബിഐ ആസ്ഥാനത്ത് വരാമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഡി.പി സിംഗ് പറഞ്ഞു. യാദവ് ഡൽഹിയിലായിരുന്നപ്പോൾ പോലും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ലെന്ന് സിംഗ് കൂട്ടിച്ചേർത്തു. ലാലു പ്രസാദ് യാ​ദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ, ഭൂമി കൈക്കൂലിയായി കൈപ്പറ്റി നിരവധി പേർക്ക് റെയിൽവേയിൽ ജോലി ശരിയാക്കി നൽകിയെന്നാണ് കേസ്. കേസിൽ ലാലു പ്രസാദ് യാദവിനൊപ്പം ഭാര്യയും മുൻ ബിഹാറ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരും പ്രതികളാണ്.

Story Highlights: Tejashwi Yadav To Appear Before CBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top