യുപിയിൽ ഉരുളക്കിഴങ്ങ് ഗോഡൗണിൻ്റെ മേൽക്കൂര തകർന്ന് 8 മരണം

ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ വൻ അപകടം. ജില്ലയിലെ ചന്ദൗസി മേഖലയിൽ ഉരുളക്കിഴങ്ങ് ശീതീകരണ സംഭരണിയുടെ മേൽക്കൂര തകർന്ന് 8 പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പൊലീസ്. അതേസമയം 11 പേരെ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർ സ്നിഫർ നായ്ക്കളെ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ടെന്ന് സംഭാൽ ഡിഎം മനീഷ് ബൻസാൽ അറിയിച്ചു.
നേരത്തെ തന്നെ ഗോഡൗൺ ശോച്യാവസ്ഥയിലാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് (എസ്‌പി) സംഭാൽ, ചക്രേഷ് മിശ്ര. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മൊറാദാബാദ് കമ്മീഷണറുടെയും ഡിഐജിയുടെയും നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കാനും ആദിത്യനാഥ് നിർദ്ദേശം നൽകി.
Story Highlights: 8 Killed, 11 Rescued After Cold Storage Roof Collapses In UP’s Sambhal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here