Advertisement

ഡിസിസി പുനസംഘടനയിലെ സമവായ നീക്കം; മുല്ലപ്പള്ളി രാമചന്ദ്രനുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ഇന്ന് ചർച്ച നടത്തും

March 17, 2023
1 minute Read

ഡി.സി.സി. പുനഃസംഘടനയിൽ സമവായ നീക്കത്തിന്റെ ഭാഗമായി മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഇന്ന് ചർച്ച നടത്തും. ഇന്നലെ ഡി.സി.സി. ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക കെ.പി.സി.സി.ക്ക് കൈമാറാൻ ജില്ലാതല പുനഃസംഘടനാസമിതി തീരുമാനിച്ചിരുന്നെങ്കിലും സമവായശ്രമം തെളിഞ്ഞതോടെ നീട്ടിവയ്ക്കുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെത്തിയ മുല്ലപ്പള്ളിയുമായി കെ. പ്രവീൺ കുമാർ ആദ്യഘട്ട ചർച്ച നടത്തിയിരുന്നു. പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നേരത്തെ മുല്ലപ്പള്ളി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നേതൃത്വത്തിന്റെ നിലപാടിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച എം.കെ. രാഘവൻ എം.പി.യെയും നേതാക്കൾ അടുത്ത ദിവസം കാണും. 35 ഭാരവാഹികളുടെ സ്ഥാനത്തേക്ക് 46 പേരുടെയും 26 ബ്ലോക്ക് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് 63 ആളുകളുടെയും പേരുകളാണ് പട്ടികയിലുള്ളത്.

Story Highlights: dcc mullappally ramachandran kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top