ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളെ സംബന്ധിച്ച വിവരം കൈമാറണം; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചു. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളെ സംബന്ധിച്ച വിവരം കൈമാറണമെന്നാണ് നോട്ടീസിലുള്ളത്. ഭാരത് ജോഡോ യാത്രക്കിടയിൽ തന്നെ സമീപിച്ച പെൺകുട്ടികളുടെ വെളിപ്പെടുത്തലിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
പീഡനത്തിന് ഇരയായ പെൺകുട്ടികളെ സംബന്ധിച്ച വിവരം അറിഞ്ഞവർ അത് വെളിപ്പെടുത്താൻ ബാധ്യസ്ഥരാണെന്നും പൊലീസ് പറയുന്നു. രാഹുൽഗാന്ധിക്ക് പൊലീസ് നോട്ടീസ് അയച്ച നടപടിയെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
Read Also: ‘ഇന്ത്യാ വിരുദ്ധ പ്രസംഗം നടത്തിയില്ല’; നിലപാടിലുറച്ച് രാഹുൽ ഗാന്ധി
ഡൽഹി പൊലീസിന്റേത് രാഷ്ട്രീയപ്രേരിത നടപടിയാണെന്നാണ് കോൺഗ്രസ് പറയുന്നത്. അദാനി വിഷയത്തിൽ പൊലീസ് നോട്ടീസ് നൽകാത്തത് എന്തെന്നും കോൺഗ്രസ് വിമർശനം ഉന്നയിച്ചു. ഭരണകൂടത്തിന്റെ ചട്ടുകമായി ഡൽഹി പൊലീസ് പ്രവർത്തിക്കുകയാണെന്ന ഗുരുതര ആക്ഷേപമാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഉന്നയിക്കുന്നത്.
Story Highlights: Delhi Police notice to Congress leader Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here