ആംസ്റ്റര്‍ഡാമിലെ പാസഞ്ചര്‍ ടെര്‍മിനല്‍ എക്‌സ്‌പോ: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പുരസ്‌കാരം

2023-ലെ ആംസ്റ്റര്‍ഡാമിലെ പാസഞ്ചര്‍ ടെര്‍മിനല്‍ എക്സ്പോയില്‍ നടന്ന വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡില്‍, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (BIA), ബാഗേജ് ഡെലിവറിക്കുള്ള ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ആയും, മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തു. (Passenger Terminal Expo in Amsterdam, Bahrain International Airport awarded)
ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സായിദ് ആര്‍ അല്‍ സയാനിയും ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബിഎസി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് യൂസിഫ് അല്‍ ബിന്‍ഫലയും വിമാനത്താവളത്തിനുവേണ്ടി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഏറ്റവും വലിയ വാര്‍ഷിക ആഗോള വിമാനത്താവള ഉപഭോക്താക്കളുടെ സംതൃപ്തി രേഖപ്പെടുത്തുന്ന സര്‍വേയിലൂടെ ഉപഭോക്താക്കളുടെ അഭിപായങ്ങള്‍ കണക്കിലെടുത്താണ് ഇത്തരം അവാര്‍ഡുകള്‍ക്ക് എയര്‍ പോര്‍ട്ടുകളേയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും പരിഗണിക്കുന്നത്. ലോകത്തിലെ മുന്‍നിര വിമാനത്താവളങ്ങളില്‍ തങ്ങളുടെ സ്ഥാനം മുന്‍പന്തിയില്‍ എത്തിച്ച് കൊണ്ടിരിക്കുന്ന ബിഐഎയുടെ നേട്ടങ്ങളുടെ നീണ്ട പട്ടികയിലെ ഏറ്റവും പുതിയ പൊന്‍തൂവല്‍ കൂടിയാണ് ഈ പുതിയ അംഗീകാരം.
Story Highlights: Passenger Terminal Expo in Amsterdam, Bahrain International Airport awarded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here