Advertisement

ജി 20 ഉച്ചകോടിക്കായി ഒരുക്കിയ ചെടിച്ചട്ടികള്‍ ബിഎംഡബ്ല്യൂ കാറിലെത്തി മോഷ്ടിച്ചു; രണ്ട് യുവാക്കൾ പിടിയിൽ

March 18, 2023
Google News 3 minutes Read
Potted Plants Kept On Nagpur Road As G20 Decoration

ജി 20 ഉച്ചകോടിക്കായി റോഡരികിൽ വച്ചിരുന്ന ചെടിച്ചട്ടികൾ മോഷ്ടിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ബിഎംഡബ്ല്യു കാറിൽ ചട്ടിയിൽ ചെടികൾ കൊണ്ടുപോകുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.(2 Men, In BMW, Steal Potted Plants Kept On Nagpur Road As G20 Decoration)

ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡില്‍ അലങ്കരിച്ചിരുന്ന ചെടിച്ചട്ടികളാണ് യുവാക്കള്‍ മോഷ്ടിച്ചത്. മാർച്ച് 20 മുതൽ 22 വരെ നടക്കുന്ന ജി 20 യോഗത്തിനത്തുന്ന പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനായാണ് റോഡ് സൈഡുകള്‍ പൂച്ചെടികള്‍ വച്ച് അലങ്കരിച്ചിരുന്നത്.

Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ

ക്രമീകരണങ്ങളുടെ ഭാഗമായി ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡിന് ഇരുവശങ്ങളിലും ഡിവൈഡറിലുമൊക്കെ ചെടിച്ചട്ടികള്‍ വച്ചിരുന്നു. ഈ ചെടികളാണ് യുവാക്കള്‍ മോഷ്ടിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ബിഎംഡബ്ല്യു കാറിൽ വന്ന പ്രതികൾ വാഹനം നിര്‍ത്തിയ ശേഷം കാറിന്‍റെ ബൂട്ടിൽ മൂന്ന് ചെടിച്ചട്ടികള്‍ കയറ്റി കൊണ്ടുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

Story Highlights: 2 Men, In BMW, Steal Potted Plants Kept On Nagpur Road As G20 Decoration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here