അടുത്ത വർഷത്തോടെ കേരളത്തിൽ 8,000 ശാഖകൾ പ്രവർത്തിക്കണം : ആർഎസ്എസ്

സംഘപ്രവർത്തനം സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള കർമ പരിപാടികൾ തയാറാക്കുമെന്ന് ആർഎസ്എസ്. കേരളത്തിൽ ഇപ്പോൾ 5,359 സ്ഥലങ്ങളിൽ ആർഎസ്എസ് ശാഖ പ്രവർത്തനം നടക്കുന്നുണ്ട്. അടുത്ത വർഷത്തോടെ കേരളത്തിൽ എണ്ണായിരം സ്ഥലങ്ങളിൽ ശാഖാ പ്രവർത്തനമെത്തണമെന്നതാണ് തീരുമാനം. ഇതിന് പ്രവർത്തകരെ തയ്യാറാക്കുന്നതിന് സംസ്ഥാനത്ത് 4 സ്ഥലങ്ങളിലായി പരിശീലനവർഗുകൾ സംഘടിപ്പിക്കുമെന്നും ആർഎസ്എസ് അറിയിച്ചു. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും, ശാഖയും ആഴ്ചയിലുള്ള മിലനും ആരംഭിക്കാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. ( 8000 rss shakhas in kerala by next year )
നിലവിൽ രാജ്യത്ത് 42,613 സ്ഥാനുകളിലായി 68,631 ശാഖകളുണ്ട്. 2020നെ അപേക്ഷിച്ച് 3,700 സ്ഥാനുകളും 6,160 ശാഖകളും വർധിച്ചുവെന്നാണ് റിപ്പോർട്ട്. 2016 ലെ കണക്ക് പ്രകാരം ഉത്തർ പ്രദേശിൽ എണ്ണായിരത്തിലേറെ ശാഖകളാണ് ഉള്ളത്. ശാഖകളുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. ഏറ്റവും കുറവ് ശാഖകളുള്ളത് മേഘാലയയിലാണ്.
ദേശവിരുദ്ധ ചിന്താഗതികളുടെ പ്രഭാവം രരാജ്യത്ത് ഇപ്പോഴും പ്രകടമാണ്. പൗരന്മാരുടെ കാഴ്ചപ്പാടിൽ ഇനിയും വലിയ മാറ്റം വരുത്തേണ്ടതുണ്ടെന്നും ആർഎസ്എസ് പറഞ്ഞു.
Story Highlights: 8000 rss shakhas in kerala by next year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here