പൂരി-കാശി-അയോദ്ധ്യ ക്ഷേത്രയാത്ര; ആദ്യ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ യാത്ര ഇന്നുമുതൽ

ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് ആരംഭിക്കും. മതപരവും ചരിത്രപരവുമായി പ്രധാന്യമർഹിക്കുന്ന രാജ്യത്തെ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം നൽകുകയാണ് ഭാരത് ഗൗരവ് ട്രെയിൻ യാത്ര കൊണ്ടുദ്ദേശിക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. (Bharat gaurav tourist train from telangana-andhra)
ട്രെയിൻ യാത്രികർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പുവരുത്തിയതായി റെയിൽവേ അറിയിച്ചു.ഇതുവരെ ഭാരത് ഗൗരവ് ട്രെയിനുകൾ 26 സർവീസുകളാണ് നടത്തിയത്.
Read Also: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ നാളെ; അറിയാം ടീമുകളെ കുറിച്ച്
ഇതിന്റെ ഭാഗമായി സെക്കന്തരാബാദിൽ നിന്നും പൂരി-കാശി-അയോദ്ധ്യ എന്നീ സ്ഥലങ്ങളിലേക്കുള്ള പുണ്യ ക്ഷേത്രയാത്രയാണ് ഭാരത് ഗൗരവ് ട്രെയിനിലൂടെ ഐആർസിടിസി യാഥാർത്ഥ്യമാക്കുന്നത്.
തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നുള്ള ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിനാണിത്. ഇതിനോടകം 22 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇവ സർവീസ് ആരംഭിച്ചിട്ടുണ്ട്. എല്ലാവിധ ആധുനിക സംവിധാനങ്ങളും നടപ്പിലാക്കിയ കോച്ചുകളാണ് ഇതിനായി സർവീസ് നടത്തുന്നത്.
Story Highlights: Bharat gaurav tourist train from telangana-andhra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here