മലയാളി യുവാവ് ദമാം ഖതീഫിൽ ആത്മഹത്യ ചെയ്തു

എറണാംകുളം കോതമംഗലം സ്വദേശി കരമൊലാൽ വീട്ടിൽ അബ്ദുല്ല സലീം ദമാം ഖത്തീഫിൽ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തു. കഴിഞ്ഞ മൂന്ന് മാസം മുൻപാണ് പുതിയ വിസയിൽ ഖത്തീഫിൽ എത്തിയത്. ഇവിടെയെത്തി ജോലിക്കു പോകാൻ വിമുഖത കാണിച്ചിരുന്ന ഇദ്ദേഹം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇതിനെ തുടർന്ന് ഇന്ന് വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തിരുന്നു. Malayali youth committed suicide in Damam Khatif
Read Also: ഖത്തറില്‍ നിന്ന് ഉംറയ്ക്ക് പുറപ്പെടവേ കാര്‍ അപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
ഇന്ന് രാവിലെ ബാത്ത് റൂമിൽ കേറിയ അബ്ദുല്ല സലീം പുറത്തിറങ്ങാത്തതിനെ തുടർന്ന് പോലീസും ഫയർ ഫോഴ്സും വാതിൽ പൊളിച്ചപ്പോഴാണ് കയ്യിലെ ഞെരമ്പു മുറിച്ചു രക്തം വാർന്ന നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. പിതാവ് സലിം അലിയാർ, മാതാവ് ആമിന. മൃതദേഹം നാട്ടിലേയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കതിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Story Highlights: Malayali youth committed suicide in Damam Khatif
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here