‘ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ വര്‍ധിക്കുന്നു’; നടപടിയെടുക്കുമെന്ന് സൂചന നല്‍കി മന്ത്രി അനുരാഗ് ഠാക്കൂര്‍

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അസഭ്യവും അശ്ലീലവുമായ ഉള്ളടക്കങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും അനുവദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ്യമല്ലാത്ത ഉള്ളടക്കം കൂടുന്നതായുളള പരാതി ഉയര്‍ന്നുന്നുണ്ട്. പരാതികള്‍ ഗൗരവമായി കാണുന്നുവെന്നും അനുരാഗ് ഠാക്കൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Anurag singh thakur against ott platform obscene content)
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന സൂചനയാണ് കേന്ദ്രമന്ത്രി ട്വന്റിഫോറിനോട് പങ്കുവച്ചത്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ വ്യാപകമായി പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിലവിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്നും മന്ത്രി സൂചന നല്‍കി.
Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ
സര്‍ഗാത്മകതയുടെ പേരില്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍ അത് ഒരിക്കലും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ക്രിയേറ്റിവിറ്റിയ്ക്കുള്ള സ്വാതന്ത്ര്യം ഒടിടിയ്ക്കുണ്ട്. എന്നാല്‍ അത് അശ്ലീലത്തിനുള്ള സ്വാതന്ത്ര്യമായി കാണരുത്. പരിധികള്‍ ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Anurag singh thakur against ott platform obscene content
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here