ഐഎസ്എല്‍; ഫൈനല്‍ കിരീടനേട്ടത്തിന് പിന്നാലെ പേരുമാറ്റം പ്രഖ്യാപിച്ച് എടികെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിന് പിന്നാലെ പേരുമാറ്റം പ്രഖ്യാപിച്ച് എടികെ. ഫൈനല്‍ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തി കിരീടം നേടിയതിന് ശേഷം അടുത്ത മത്സരം മുതല്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് എന്നായിരിക്കും എടികെ അറിയപ്പെടുകയെന്ന് ക്ലബ് ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചു.( ATK change its name as Mohun Bagan Super Giants after ISL final)
‘എടികെ അടുത്ത സീസണില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ആയിരിക്കും. ടീമിന്റെ വിജയത്തിന് ശേഷം പേരുമാറ്റം പ്രഖ്യാപിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും സഞ്ജീവ് ഗോയങ്ക പ്രതികരിച്ചു. 2020ല്‍ മോഹന്‍ ബഗാനുമായി എടികെ ലയിച്ചതിനുശേഷമാണ് എടികെ മോഹന്‍ ബഗാന്‍ എന്ന പേരാക്കിയത്.
Read Also:ഐഎസ്എൽ 2022-23; കിരീടത്തിൽ മുത്തമിട്ട് എടികെ മോഹൻ ബഗാൻ, വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ
ബംഗളൂരു എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ( 43) പരാജയപ്പെടുത്തിയാണ് എടികെ ഫൈനല്‍ കിരീടം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനില പാലിച്ച മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിശാല്‍ കെയ്ത്ത് എന്ന ഗോള്‍കീപ്പര്‍ എടികെയുടെ രക്ഷകനാവുകയായിരുന്നു. ഇത് നാലാം തവണയാണ് എടികെ ഐഎസ്എല്‍ കിരീടം സ്വന്തമാക്കുന്നത്.
Story Highlights: ATK change its name as Mohun Bagan Super Giants after ISL final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here